വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കൊറോണ എന്ന പേടിസ്വപ്നം
കൊറോണ എന്ന പേടിസ്വപ്നം
ചൈനയിലെ വുഹാനിൽ നിന്ന് രുപം കൊണ്ട കൊറോണ വൈറസ് ലോകമാകെ പടർന്നു പിടിച്ചിരിക്കുകയാണ്. മനുഷ്യൻ, മൃഗങ്ങൾ, പക്ഷികൾ, തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരു കൂട്ടം RNA വൈറസുകളാണ് കൊറോണ വൈറസുകൾ. കൊറോണ വൈറസിന് ലോക ആരോഗ്യ സംഘടന നൽകിയ പേര് കോവിഡ്- 19 എന്നാണ്. കോവിഡ് 19 എന്ന പേരിലെ 19 എന്ന് ഉദ്ദേശിക്കുന്നത് 2019 പൊട്ടിമുളച്ച രോഗമായതിനാലാണ്. കൊറോണ വൈറസിന് ഈ പേര് വരാൻ കാരണം വൈറസിൻറെ ശരീര ഘടനയാണ്. സൂര്യ രശ്മികൾ പോലെ ശരീരത്തിൽ നിന്നും നീണ്ടുനിൽക്കുന്ന കൂർത്ത മുനകളാണ് വൈറസിന്റെ പ്രതേകത. പക്ഷി മൃഗാതിഥികളിൽ മാത്രം രോഗമുണ്ടാക്കുന്ന ഈ വൈറസ് മനുഷ്യരിലും ഇപ്പോൾ രോഗകാരിയാകുന്നു. ബ്രോങ്കയിറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937 നാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. ലോകം മുഴുവൻ മഹാമാരിയായി നിലകൊള്ളുന്ന കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടനാ 2020-ൽ മഹാമാരിയായി പ്രഖ്യാപിച്ചു.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |