എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/ശരീരത്തിൻ്റെ രോഗ പ്രതിരോധ ശക്തി

13:15, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശരീരത്തിൻ്റെ രോഗ പ്രതിരോധ ശക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശരീരത്തിൻ്റെ രോഗ പ്രതിരോധ ശക്തി
'രോഗപ്രതിരോധശേഷി എല്ലാവരുടെ ജീവിതത്തിലും അത്യാവശ്യ ഘടകമാണ്. നമ്മുടെ ശരീരത്തിലേക്ക് രോഗാണുക്കൾ എത്തുമ്പോൾ ഇവയെ പ്രതിരോധിക്കാനുള്ള കഴിവ് നമ്മുടെ കോശങ്ങൾക്കുണ്ടെങ്കിൽ നമുക്ക് രോഗ പ്രതിരോധശേഷി ഉണ്ടെന്ന് പറയാം. പ്രതിരോധശേഷിയില്ലെങ്കിൽ അസുഖങ്ങൾ പെട്ടെന്ന് നമ്മെ പിടികൂടും.വ്യക്തിശുചിത്വവും ആരോഗ്യവുമെല്ലാം പ്രതിരോധത്തിൻ്റെ ഘടകങ്ങളാണ്.കുട്ടികൾക്കും പ്രായമായവർക്കും പല അസുഖങ്ങൾ ബാധിച്ചവർക്കും പ്രതിരോധശേഷി കുറവായിരിക്കും.' അതു കൊണ്ട് തന്നെ അവരെ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളാണെങ്കിലും മുതിർന്നവരാണെങ്കിലും അവരുടെ ശരീരത്തിനാവശ്യമായ പ്രോട്ടീൻ ഒരു ദിവസം കഴിച്ചിരിക്കണം'ഇവയോടൊപ്പം വൈറ്റമിൻ അടങ്ങിയ പഴങ്ങും പച്ചക്കറികളും കഴിക്കുക എന്നാലേ രോഗപ്രതിരോധശേഷി വർദ്ധിക്കൂ.അതു പോലെ കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ സമയത്തിന് കൊടുക്കുക, പ്രായമായവരുടെ ആരോഗ്യം ശ്രദ്ധിക്കുക എല്ലാവരും ആരോഗ്യവാൻമാർ ആയിരിക്കട്ടെ .
കമ്രാൻഅക്മൽകെ.പി
4A എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം