കൊറോണയുണ്ടത്രേ കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ കൊടും ഭീകരനാം അവനൊരു കൃമികീടം അഖിലാണ്ഡലോകവും വിറപ്പിച്ചുകൊണ്ടാവാൻ അതിവേഗം പടരുന്നു കാട്ടുതീയായി വിദ്യയിൽ കേമനാം മാനവരൊക്കെയും വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ വിരസത ഒട്ടുമേ പിടികൂടാനവൻ വിലസുന്നു ലോകത്തിൻ ഭീഷണിയായി കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ കേണിടുന്നു അല്പം ശ്വാസത്തിനായി കേട്ടവർ കേട്ടവർ അടക്കുന്നു മാർഗ്ഗങ്ങൾ കേറിവരാതെ തടഞ്ഞിടുവാൻ കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത കൊറോണ നീയിത്രയും ഭീകരനോ ആണവ ആയുധ കോപ്പുകൾ പോലും നിൻ ആനന്ദ നൃത്തത്തിൽ കളിപ്പാവയോ