ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം /പ്രകൃതി മാതാവ്

പ്രകൃതി മാതാവ്

 
പ്രകൃതിയല്ലോ മാതാവ്
പ്രിയ മാതാവിൻ മക്കൾ നാം
പ്രകൃതിയെ മക്കൾ സംരക്ഷിച്ചാൽ
പ്രകൃതി നമ്മെ വളർത്തീടും

കൈകൾ കൂപ്പി വണങ്ങീടാം
കൈകൾ ചേർത്ത് കഴുകീടാം
മുഖാവരണം അണിഞ്ഞീടാം
ആൾക്കൂട്ടങ്ങൾ ഒഴിവാക്കാം

വീട്ടിൽ കഴിയാം സുരക്ഷിതരാകാം
കീടാണുവിനെ അകറ്റിടാം
അതിജീവിക്കും നാമെല്ലാം
പ്രതിസന്ധികൾ തൻ കാലങ്ങൾ

നാടും നഗരവും ശുചിയാക്കാം
വനവും പുഴയും സംരക്ഷിക്കാം
പ്ലാസ്റ്റിക്കെല്ലാം ഒഴിവാക്കാം
പ്രിയ മാതാവിനെ സ്നേഹിച്ചിടാം

ജസ്റ്റിന ജോസ്
8 ഡി ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത