മാനത്ത് പാറുന്ന തത്തമ്മ പാറിപറക്കുന്ന തത്തമ്മ നിന്നെ പിടിച്ചു കൂട്ടിലിട്ടാൽ പാറികളിക്കുന്നതെങ്ങനെ നീ? അമ്മ നിന്നെയെന്തു വിളിക്കും അച്ഛൻ നിന്നെയെന്തു വിളിക്കും എനിക്കുമുണ്ടൊരോമന പേര് തത്തമ്മയെന്നൊരോമന പേര് ഇപ്പോൾ ഞാനും നിന്നെ പോലെ കൂട്ടിലടച്ച തത്തക്കിളി