ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്കും
നമ്മൾ അതിജീവിക്കും
അന്നാണ് ആ വാർത്ത കേട്ടത്! അത് കേട്ടപ്പോൾ തന്നെ എല്ലാവർക്കും അവരുടെ ഉള്ളിൽ ഒരു ഭീതിയാണുണ്ടായ്ത്. ഇന്ത്യ മുഴുവൻ താഴിട്ടു പൂട്ടുകയാണെന്ന് . അപ്പോൾ തന്നെ അറിയിച്ചു 1 മുതൽ 7 വരെയുള്ള കുട്ടികൾക്ക് പരീക്ഷകൾ നിർത്തി വച്ചു എന്ന്. ആവശ്യ സർവീസുകൾ മാത്രം തുറക്കാം. അപ്പോൾ ഞാൻ ആലോചിച്ചു ഇതൊക്കെ ആരെ പേടിച്ചാണ് ചെയ്യുന്നതെന്ന്? അപ്പോളാണ് ടി.വി.യിൽ കൊറോണ എങ്ങനെയൊക്കെ പ്രതിരോധിക്കാം എന്ന് എഴുതി കാണിക്കുന്നത്. കൈകൾ കഴുകി യും, വ്യക്തിശുചിത്വം പാലിച്ച്, നമ്മൾ അത്യാവശ്യങ്ങൾക്ക് എവിടെ പോവുമ്പോഴും മാസ്ക് ധരിക്കണമെന്നും, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കണം. ഇങ്ങനെയൊക്കൊ ചെയ്താൽ കൊറോണ വൈറസിനെ നമുക്ക് പോരാടം. അടുത്ത ദിവസം ആളുകളെയൊക്കെ നിരീക്ഷിക്കാൻ പോലീസ് ഡ്രോണുകളെ ഇറക്കി. ആ ഡ്രോണുകൾ എല്ലാവരും ഒത്തുകൂടലും കളിൽ നിന്ന് ഒഴിവാക്കി കൊണ്ടിരുന്നു. . എല്ലാ ദിവസവും 6 മണിക്ക് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ടി.വിയിൽ പത്രസമ്മേളനം ഉണ്ടാവും. അങ്ങനെ കുറേ ദിവസം പുറത്തേക്കൊന്നും ഇറങ്ങാതെ വീട്ടിൽത്തന്നെ ഒരുന്നു. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ ഇറങ്ങിയവരിൽ നിന്ന് പോലീസ് വലിയ പിഴയും കേസും ഈ ഇന്ത്യ ഇത്ര കാലമായിട്ടും മുഴുവനായുള്ള ബന്ധനം അനുഭവിച്ചിട്ടില്ല. അപ്പോഴാണ് കേരളത്തിൽ രണ്ടു കോവിസ്മരണം റിപ്പോർട്ട് ചെയ്തത്. അപ്പോൾ ആരോഗ്യമന്ത്രി ശ്രീമതി.ശൈലജ ടീച്ചർ " ഞങ്ങൾ ഞങ്ങൾക്ക് പറ്റുന്നു ടത്തോളം ശ്രമിച്ചു" എന്ന് . അവരുടെ ശവസംസ്ക്കാരം ചുരുങ്ങിയ രീതിയിൽ കുടുബാംഗങ്ങളെ മാത്രം പങ്കെടുപ്പിച്ചു നടത്തി അപ്പോൾ കേരളമാകെ കമ്മ്യൂണിറ്റി കിച്ചൻ തുറന്നു പ്രവർത്തിച്ചു. അപ്പോഴാണ് എന്റെ പപ്പ മമ്മിയോട് ബർത്ത്‌ഡെ സെലിബ്രേഷനെക്കുറിച്ച് പറയുന്നത് ഞാൻ കേട്ടു. എല്ലാ ബർത്ത്‌ഡെയ്ക്കും പപ്പ എന്തേങ്കിലുമൊക്കെ ഗിഫ്റ്റ് തരും കഴിഞ്ഞ വർഷം മൊബൈൽ ഫോണാണ് തന്നത്. എന്നോട് ഈ വർഷത്തെ ബർത്ത്‌ഡെയ്ക്ക് എന്താണ് വേണ്ടതെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഈ വർഷത്തെ ബർത്ത്‌ഡെ കുറച്ചു ഭക്ഷണമുണ്ടാക്കി തെരുവുകളിൽ താമസിക്കുന്നവർക്കും അനാഥർക്കും നൽകണം കൂടെ ഉടുക്കാൽ വസ്ത്രവും വേണം പപ്പാ. അപ്പോൾ പപ്പ ചിരിച്ചു മമ്മിയോട് പോയി പറഞ്ഞു" നിന്നെപ്പോലെ മനസ്സിൽ നന്മയുള്ളതും രാജ്യത്തോട് കടപ്പാട് ഉള്ള മക്കളാവണം ഈ പുതുതലമുറയ്ക്ക് ആവശ്യം. ഇപ്രാവശ്യം നിന്റെ ബെർത്ത് ടേയ്ക്ക് നീ ഒരു പുണ്യ പ്രവർത്തിയാണ് ചെയ്യുന്നത്" ഇതു കൂടി പറഞ്ഞപ്പോൾ മമ്മിയുടെ കണ്ണ് നിറഞ്ഞു. മമ്മിയെന്നെ വാരിപ്പുണർന്നു എന്നിട്ട് ഒരു ഉമ്മ തന്നു. പപ്പയും നീച്ചെയുന്നത് നല്ല കാര്യമാണ് എന്ന് പറഞ്ഞു. ഞാനെന്റെ വിഷു കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പ്രളയത്തെയും നിപ്പയെയും അതിജീ വി ച്ച നമ്മൾ ഈ കുഞ്ഞു കൊറോണയെയും അതിജീവിക്കും. കേരളത്തെയും ഇന്ത്യയെയും ഇവനിൽ നിന്ന് രക്ഷിക്കും. നമ്മൾ ഇതിനേയും അതിജീവിക്കും.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |