ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗ പ്രതിരോധത്തിൽ നമ്മുടെ ശുചിത്വത്തിന് വലിയ പങ്കുണ്ട്. ഉദാഹരണത്തിന് ഒരു ചേരിയിൽ താമസിക്കു ഒരാൾക്ക് ഒത്തിരി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരും. എന്നാൽ ശുചിത്വമുള്ള ഒരിടത്ത് താമസിക്കുന്ന ആൾക്ക് കുറച്ച് ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടാൽ മതി കാരണം ശുചിത്വമുള്ള ഇടങ്ങളിൽ നല്ല വെള്ളം, ഭക്ഷണം, ശുദ്ധമായ വായു എന്നിവ ഉണ്ടാകും.അവ നമ്മുടെ രോഗ പ്രതിരോധത്തെ സ്വാധീനിക്കും. പകർച്ചവ്യാധികൾ പരത്തുന്ന കൊതുകുളും മറ്റ് ജീവികളും ഉണ്ടാകില്ല ഇതു കൊണ്ട് അവർക്ക് രോഗ പ്രതിരോധം കൂടുതലായിരിയ്ക്കും. എന്നാൽ ശുചിത്വമല്ലാത്ത സ്ഥലങ്ങളിലെ ആളുകൾക്ക് ശുചിത്വമായ വെള്ളം, ഭക്ഷണം, ശുദ്ധമായ വായു എന്നിവ ഉണ്ടാകില്ല. പകർച്ചവ്യാധികളും കൂടുതലാകും. അവർക്ക് രോഗ പ്രതിരോധം കുറവായിരിയ്ക്കും. ചേരികളിലും ശുചിത്വമില്ലാത്ത ഇടങ്ങളിലും പകർച്ചവ്യാധികൾ പരക്കുന്നത് തടയാൻ ബുദ്ധിമുട്ടായിരിക്കും. ഈ കൊറോണ കാലത്ത് നമ്മൾ അത് കണ്ടുകെണ്ടിരിക്കുന്നതാണ്. മറ്റ് പകർച്ചവ്യാധികൾ വന്നപ്പോഴും നമ്മൾ ഇത് കണ്ടതാണ്. ശുചിത്വമുള്ള ചുറ്റുപാട് ഉണ്ടെങ്കിൽ നമ്മൾക്ക് പകർച്ചവ്യാധികളെ തടയാം. രോഗ പ്രധിരോധം വർദ്ധിപ്പിക്കാൻ നല്ല വ്യായാമം, ഭക്ഷണ രീതി എന്നിവയും വേണം. പച്ചക്കറികൾ, ഇലവർഗങ്ങൾ, എന്നിവ കൂടുതൽ കഴിക്കണം. ചിട്ടയായ ജീവിത ശൈലിയിലൂടെ രോഗ പ്രതിരോധം വർദ്ധിപ്പിക്കാം
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |