ഓർക്കുന്നു ഞാനെന്റെ കൈകളിൽ
ആ ജീവിതത്തെ
വിടരുന്നു പൂമൊട്ടുകൾ
എൻ വർണ്ണാഭമായ പൂന്തോട്ടത്തിൽ
ആരോ എൻ ജീവിതത്തെ
ഉയർത്തെഴുന്നേല്പിച്ചത് പോലൊരു തോന്നൽ
എൻ ഉള്ളിന്റെയുള്ളിൽ
ആരോ മന്ത്രിക്കുന്നു
ആ പാദത്തെ ഞാൻ വന്ദിക്കയാണോ
വീഴുന്നു എൻ ആഘാതമാകുന്ന ചുടുനീർ
തേങ്ങി നിന്നു ഞാനാ വഴികളിൽ
ഉയരുന്നു തൻ ജീവിത നാളുകൾ
വിശപ്പെന്ന മഹാരോഗത്തെ
അതിജീവിക്കാനെടുത്ത ധൈര്യം
ആരോ എന്നെ വേദനിപ്പിക്കുന്നു
ഉണർന്ന് പൊങ്ങി ഞാൻ
ലാളനമായ കുഞ്ഞിന്റെ താരാട്ടിൽ
മനസ്സിൽ വിടർന്ന പൂമൊട്ടിനെ
വാരിയെടുത്ത് തഴുകി ഞാൻ
അരികിലായ് ചേർത്ത് നിറുത്തി
വളരുമൊരു സ്നേഹത്തിന്നാകാശമായ്
സ്നേഹച്ചില്ലകൾ വളർന്നു
കാരുണ്യത്തിന്റെ ഇലകൾ പൊതിഞ്ഞു
എന്നുമതെൻ ഉണർവ്വ് മരമായ് നിന്നു