ആർ.എം.എച്ച്.എസ്. മേലാററൂർ/അക്ഷരവൃക്ഷം/ കൂട്ടുകാരിക്കൊരു കൈതാങ്ങ്

10:08, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Musthafaansari (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൂട്ടുകാരിക്കൊരു കൈതാങ്ങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടുകാരിക്കൊരു കൈതാങ്ങ്

കാലംഒരുപാടായി ചോറ്ന്ന് ഒലിക്കുന്ന ഒരൊറ്റമുറി ഓല വീട്ടില് ഷഹാനയും കുടുംബവും ജീവിക്കാന് തുടങ്ങിയിട്ട്.ഒരാണ് തരിയില്ലാത്ത സുരക്ഷിതമല്ലാത്ത വീട്ടില് രാത്രികള് അവറ്ക്ക് ഭീതിയാണ്. പിതാവുണ്ടായിരുന്ന കാലത്ത് പേടിയില്ലാതെ മനസ്സമാദാനത്തോടെ ഉറങ്ങാമായിരുന്നു.ആ മനസ്സമാദാനം വീട് വിട്ടിറങ്ങിയിട്ട് വറ്ഷങ്ങളോളമായി.ഇനി ആ കുടുംബത്തിന്റെ ഏക പ്രതീക്ഷ ഷഹാനയാണ്.ദാരിദ്രത്തിന്റെ പടുകൂറ്റന് ഗറ്ത്തങ്ങളെ ഏന്തിവലിഞ്ഞ് മറികടക്കുന്ന അവറ്ക്ക് എങ്ങനെയാണ് ഒരു വീട്? പഠിക്കാന് അവള് മിടുക്കിയാണ്.ക്ളാസിലും സ്കൂളിലും അവളെ മറികടക്കാനായി ആരുമില്ല.മാതാവിന് കിട്ടുന്ന തുച്ഛമായ വേതനം കൊണ്ട് ബസ് ഫീസ് പോലും കൊടുക്കാന് കയിയാത്തതിനാല് നാല് കിലോ മീറ്ററ് കാല്നടയായാണ് സ്കൂളിലെത്താറ്.എന്നാലും തന്റെ പ്റയാസങ്ങളും പ്രതിസന്ധികളും മറ്റാരോടും പറയാന് അവള് ഇഷ്ടപ്പെട്ടിരുന്നില്ല.എട്ടാം ക്ളാസ് വിദ്യാറ്ത്തിയായ ഷഹാനക്ക് സ്വപ്നത്തില് പോലും കാണാന് കയിയാത്തത്ര പ്രതീക്ഷകള് ജീവിതത്തിലുണ്ട്.പഠിക്കണം,ഒരു സറ്ക്കാറ് ജോലി വേണം.നല്ല ഒരു വീട്,ഉമ്മയെ ജോലിക്ക പറഞ്ഞയക്കാതെ സ്വസ്തമായ ജീവിതം. ഇതെല്ലാം ചിന്തിക്കുമ്പോള് മാത്രമാണ് അവളുടെ മുഖത്ത് പുഞ്ചിരി വിടരാറൊള്ളു.എല്ലാ പ്രയാസങ്ങളും കണ്ടും കേട്ടും അറിയുന്ന ഒരു നല്ല കൂട്ടുകാരി ഷഹാനക്കുണ്ട്."റുബീന",സാമ്പത്തികമായി പിന്നോക്കമുള്ള കുടുംബത്തിലെ കുട്ടി തന്നെയാണ് റുബീന.എന്കിലും ജീവിതത്തില് സമാധാനമുണ്ട്.മറ്റുള്ളവരുടെ പ്രയാസങ്ങളെ തിരിച്ചറിയാനുള്ള മനസ്സുണ്ടവള്ക്ക്.അത് കൊണ്ട് തന്നെ ഷഹാനയുടെ പ്രശ്നങ്ങള് മനസ്സിലാക്കാന് അവള്ക്ക് സാധിച്ചു.പലപ്പോയും സ്കൂളിലേക്ക് വൈകി എത്താറുള്ള ഷഹാനയോട് എന്ത് കൊണ്ട് വൈകി എന്ന് ചോദിച്ചാല് ഷഹാനയില് നിന്നും മറുപടി ഉണ്ടാവാറില്ല.നോട്ട് ബുക്കുകളില്ലാത്തതിനാല് പേപ്പറ് തുണ്ടുകളില് പോലും ഷഹാന എയുതാറുണ്ട്.തന്റെ കൂട്ടുകാരിക്ക് ഒരു കൈതാങ്ങായി റുബീന ഷഹാനയുടെ പ്രയാസങ്ങള് അദ്ധ്യായപകരെ അറിയിച്ചു.വിവരമറിഞ്ഞ അദ്ധ്യായപകറ് ഷഹാനഅറിയാതെ അവളെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തി.അന്വേഷണ ഫലങ്ങള് അധികവും അദ്ധ്യായപകരുടെ കണ്ണ് നനക്കുന്നതായിരുന്നു.ഒടുവില്"ഷഹാനക്കൊരു വീട്"എന്ന ആശയം ആ വിദ്യാ ലയ മുറ്റത്ത് മൊട്ടിട്ടു .എന്കിലും ഷഹാന ഇതൊന്നും ഇപ്പോള് അറിയരുതെന്ന് അദ്ധ്യായപകറ്ക്ക് നിറ്ബന്ധമുണ്ടായിരുന്നു.അത് കൊണ്ടുതന്നെ അവളറിയാതെ വീടുനിറ്മ്മാണത്തിനുള്ള സാന്ത്വന ഫണ്ടുകള് നടന്നു.രണ്ട് മാസത്തിന് ശേഷം ഈ വിവരം ഷഹാനയുടെ ചെവിയിലെത്തി.അന്ന് പൊട്ടിക്കരഞ്ഞാണ് അവള് വീട്ടിലെത്തിയത്.വിവരങ്ങള് ചോദിച്ചറിഞ്ഞ ഉമ്മയുടെ കണ്ണും ഈറനണിഞ്ഞ് പോയി.പിറ്റേന്ന് സ്കൂളില് പോവാന് ഷഹാന ഒരുക്കമായില്ല .ഇന്നേ വരെ ഒരവധി പോലും എടുക്കാത്ത ഷഹാനയെ അന്വേഷിച്ചും വീട് പണിയുടെ വിവരങ്ങള് വീട്ടുകാരെ അറിയിക്കാനും അദ്ധ്യായപകറ് വീട്ടിലെത്തി.രണ്ടായ്ചക്ക് ശേഷം വീട് പണി തുടങ്ങി.തന്റെ കൂട്ടുകാരി റുബീനയാണ് ഇതിന്റെ പിന്നിലെന്നറിഞ്ഞ ഷഹാനക്ക് അവളോടുള്ള കടപ്പാട് മറക്കാനാവാത്തതായിരുന്നു.എന്നാല് അഞ്ച് ദിവസമായി സ്കൂളിലെത്താത്ത റുബീനയെ അന്വേഷിച്ച് ഷഹാന അവളുടെ വീട്ടിലെത്തി.പനിച്ച് വിറച്ച് കിടക്കുന്ന റുബീനയെ കണ്ടതും ഷഹാനക്ക് സന്കടം സഹിക്കാനായില്ല.ചികിത്സക്ക് പണമില്ലാത്ത റുബീന തന്റെ അവസ്ഥകളെല്ലാം ഷഹാനയെ അറിയിച്ചു.ഷഹാന ഉടനെ വീട്ടില് നിന്നിറങ്ങി ,പിറ്റേന്ന്തന്റെ വീട് പണിക്കുള്ള തുകയില് നിന്നും അല്പമെടുത്ത് റുബീനയുടെ വീട്ടിലെത്തി.അത്കണ്ടതും രണ്ട് പേരും കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു.ഈ വിവരമെല്ലാം അറിഞ്ഞ സ്കൂള് അതികൃതറ് രണ്ട് പേരേയും ആദരിച്ചു. ഷഹാന തന്റെ കണ്ണുകളില് നിന്നും ധാര ധാരയായി ഒയുകിയ കണ്ണുനീറ് തുടച്ച് ചിന്തകളില് നിന്നും മുക്തമായി ഓഫീസിലെ ഫയലുകള് മെല്ലെ മറിച്ചു.ആ ഓഫീസില് അവളുടെ മേശയുടെ മുന്നില് ഇന്നൊരു പേരുണ്ട് .ഇന്ന് അവള് സമാധാനത്തിന്റെ ജീവിതം നയിക്കുന്നവളാണ്.തന്റെ സ്വപ്നങ്ങളെല്ലാം നേടിയെടുത്തവള്. എട്ട് വറ്ഷം മുന്പ് സ്കൂള് അധികൃതറ് തന്ന വീട്ടിലല്ല അവള് താമസിക്കുന്നത്.മറ്റൊരു വലിയ വീട്ടിലാണ്.മൊബൈല് ഫോണില് ആ വീടിനെ നോക്കി അവള് പറഞ്ഞു. "ഇതെന്റെ റുബിയുടേതാണ്"...

റുബീന
9 M ആർ.എം.എച്ച്.എസ്. മേലാററൂർ
മേലാററൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം