സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/അക്ഷരവൃക്ഷം

21:03, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin32015 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അക്ഷരവൃക്ഷം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അക്ഷരവൃക്ഷം

മീനു വലിയ വാശിക്കാരിയാണ്. ഒരു ദിവസം അവളുടെ അമ്മ മാർക്കറ്റ പോകാനൊരുകയായിരുന്നു അമ്മ മാസ്ക് ധരിക്കിന്നത് കണ്ട് അവൾ ചോദിച്ചു : എന്തിനാണമ്മേ മാസ്ക്ക് ധരിക്കുന്നത് ? അമ്മ പറ‍‍ഞ്ഞു, മോളേ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. കാരണം, കൊറോണ പടരുന്നത് നമ്മൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന സ്രവങ്ങൾ മൂലമാണ്. അതുകൊണ്ടാണ് നാം മാസ്ക് ധരിക്കുന്നത്. ഇതു പറഞ്ഞിട്ട് അമ്മ മാർക്കറ്റിൽ പോയി. അമ്മ തിരിച്ചു വന്നപ്പോൾ മീനു പറഞ്ഞു, അവൾക്ക് പാർക്കിൽ പോകണമെന്ന്. അവളോട് അമ്മ പറഞ്ഞു, മോളേ, നമ്മളിപ്പോൾ പുറത്ത് പോകുന്നത് നന്നല്ല. മോളേ, ഇത് ലോക്- ‍ഡൗൺ കാലമാണ്. നമ്മുടെ സുരക്ഷയ്ക്കായി ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണം, പരമാവധി പുറത്തിറങ്ങരുത്. നമ്മളിൽ നിന്ന് രോഗം മറ്റൊരാളിലേക്ക് പകരാൻ അനുവദിക്കില്ലാ എന്ന തീരുമാനം സ്വീകരിക്കണം... മീനുവിന് കാര്യം മനസിലായി. അവൾ പറഞ്ഞു, എന്നാൽ നമുക്ക് കൊറോണയെ ഓടിച്ചിട്ട് പുറത്തിറങ്ങാം... അമ്മ ചിരിച്ചു. എന്നിട്ട് ബാഗിൽ നിന്ന് ഒരു കുപ്പി എടുത്തു. അമ്മ പറഞ്ഞു, ഇതാണ് ഹാന്റ് സാനിട്ടൈസർ. ഇതുപയോഗിച്ച് കൈകൾ വൃത്തിയാക്കുക, സോപ്പും ഉപയോഗിക്കുക. പുരത്തുപോയി വരുമ്പോൾ നിർബന്ധമായും കഴുകണം. മൂനുവിന് കൊറോണയുടെ ഗൗരവം മനസ്സിലായി.

റോസമ്മ വിജയൻ
7 ബി സെന്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയി
ഈരാറ്റ‌ുപേട്ട ഉപജില്ല
ഈരാറ്റ‌ുപേട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ