ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/ ലോക മഹാമാരി
ലോക മഹാമാരി ചൈനയിലെ വുഹാൻ എന്നൊരു പട്ടണം. കച്ചവടങ്ങളും ബിസിനസ്സും ഗംഭീരമായി നടക്കുന്ന ഒരു പ്രദേശം. കുറച്ച് കാലങ്ങൾക്ക് മുൻപ് ചൈനയിൽ പട്ടിണി കിടക്കേണ്ട ഒരു അവസ്ഥ ഉണ്ടായിരുന്നു. ഈ പ്രശ്നം മൂലം ചൈന സർക്കാർ അവർക്ക് വന്യ ജീവികളെ പിടിക്കാനുള്ള അനുമതി കൊടുത്തു.ഈ വാർത്ത അറിഞ്ഞതോടെ കൊള്ളക്കാർ മുതൽ കാട്ടുവാസികൾ വരെ ഇവയെ പിടിക്കാനും കൊല്ലാനും കഴിക്കാനും തുടങ്ങി. ഇത് മൂലം അവർക്ക് പല മഹാരോഗങ്ങളും പിടിപെട്ടു. പക്ഷെ അവർ അത് തിരിച്ചറിഞ്ഞതേയില്ല. സംഗതി വർദ്ധിച്ച് തുടങ്ങി. അങ്ങനെ കുറച്ച് മാസങ്ങൾക്ക് മുൻപ് ഒരു പകർച്ചവ്യാധി അവിടെ പൊട്ടി മുളച്ചു. ദിവസങ്ങൾക്ക് ശേഷം അത് കോവിഡ് 19 എന്ന പേരിൽ അറിയപ്പെട്ടു.രണ്ട് മൂന്ന് മാസങ്ങൾക്ക് ശേഷം ലോകത്തിലെ മിക്ക രാജ്യങ്ങളിലും അത് പറന്നെത്തി നമ്മുടെ ഇന്ത്യയിലും. മിനുട്ടുകൾ കൂടുന്തോറും മോർച്ചറികൾ നിറഞ്ഞൊഴുകുന്നു. ശവങ്ങൾ ഭൂമിയിൽ അറ്റുവീഴുന്നു.
ലക്ഷക്കണക്കിന് ആളുകളെ അവൻ ഒറ്റയ്ക്ക് കൊണ്ടു പോകുന്നു. ഓർമകളെ അലിയിക്കുന്ന മഹാമാരിയായി ഞങ്ങളുടെ മനസ്സിൽ എന്നെന്നേക്കുമായി അവനുണ്ടാകും.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |