വി.വി.എൽ.പി.എസ്.ചുനങ്ങാട്/അക്ഷരവൃക്ഷം/കോവിഡും അവധിക്കാലവും

19:04, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എൻ പ്രിയ ലോകമേ,നീയെത്ര മാറിപ്പോയ്
നിൻ പരിശുദ്ധി ഇന്നീ ഭൂമിയിൽ നിശ്ചലമായ്..
ഹേയ്...കോവിഡെ നിന്റെ ക്രൂരതയ്ക്ക് എന്തേയിത്രകാഠിന്യം
എന്തു പിഴച്ചു ഈ ഞങ്ങളാം കുരുന്നുകൾ
എത്ര നാൾ ഇങ്ങനെ കാതോർത്തീടും ഞാൻ
എൻ കൊച്ചു കേരളം വീണ്ടെടുക്കാൻ ......
കൂട്ടിൽ അടച്ച പക്ഷിയെപ്പോലെ
പൊട്ടിക്കരയുന്നു ലോകമിന്ന് ....
പൊട്ടിക്കരയുന്നു ലോകമിന്ന് ....
നന്മതൻ നാടായ കേരള ഭൂമിയിൽ
ഈ വിധി വന്നതിൽ ദു:ഖമല്ലൊ....
എൻ കൊച്ചു വീട്ടിൽ ചുവരുകൾക്കിടയിലെ അവധിക്കാലമിന്നാസ്വദിച്ചും
നന്മതൻ നാടായ ഭൂമിയിൽ ഇക്കാലമൊട്ടും വരാത്ത ദു:ഖം .....
എൻ വീട്ടിനപ്പുറം മാവിൻ ചുവട്ടിൽ
കണ്ണിമാങ്ങ പെറുക്കി നടന്നതും
കൊത്തുകല്ലാടി തല്ലുകൂടുന്നതും
അമ്മൂമ്മ തൻ സ്നേഹം വാരിച്ചൊരിഞ്ഞതും
നാലു ചുവരുകൾക്കിടയിൽ ഞാൻ ഓർത്തു പോയീ...
നാലു ചുവരുകൾക്കിടയിൽ ഞാൻ ഓർത്തു പോയീ ..
കേരളം വീണ്ടും പുനർജനിക്കാൻ
കാവലായ് നിന്ന് മാലാഖമാർ , തൻ ജീവനോർക്കാതെ
മറ്റുള്ളവർക്കായ് ജീവൻ ത്യജിച്ച മാലാഖമാരെ
ആയിരം പൂച്ചെണ്ടുനൽകിയാലും തീരില്ല ഈ നന്മ കടപ്പാടുകൾ
ഒത്തൊരുമിച്ച് പൊരുതും നാം
ഒട്ടാകെ വിജയം നേടും നാം
കൂട്ടിലടച്ച പക്ഷിയും
ഒരുനാൾ പാറിപ്പറന്നൊരു കാലമുണ്ട്
വീടിനകമൊരു സ്വർഗ്ഗമാക്കൂ
കുടുംബത്തിൻ നിമിഷങ്ങൾ തിരിച്ചറിയൂ ...
കാലങ്ങൾ ദൂരങ്ങൾ താണ്ടിയാലും
ജാതിയും മതവുമില്ലാതെ ഒറ്റക്കെട്ടായി പൊരുതി
കൊറോണതൻ വ്യാധിയെ ഉൻമൂലനം ചെയ്തു
കേരളം വിജയിച്ചു മുന്നേറും
തോൽക്കില്ലൊരിക്കലും നിന്റെ മുന്നിൽ
ഇത് കേരളമാണെന്ന് ഓർത്തിടേണം

ദീപ്തി
4 വി.വി.എൽ.പി.എസ്.ചുനങ്ങാട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത