(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസരം
ഉണരുമ്പോൾ ഞാൻ കാണും
സൂര്യനെ നോക്കി ഞാൻപറയുന്നു
ഇന്നൊരു നല്ല ദിനമാകണേ
പല്ലുകൾ തേയ്ച്ചു പലഹാരങ്ങൾ കഴിച്ചു
കൈകൾ കഴുകി ഞാൻ വന്നിരുന്നു
എനിക്കിന്നു സ്കൂളിൽ പോകേണ്ടതില്ല
ഇന്നു ഞാൻ എന്തു ജോലി ചെയ്യും
വീടിനു പരിസരം മുക്കും മൂലയും
പ്ലാസ്റ്റിക്ക് കൊണ്ട് നിറഞ്ഞിരുന്നു
ചൂലുമെടുത്തു അമ്മയെ കൂട്ടി
പ്ലാസ്റ്റിക്ക് പെറുക്കി കൂട്ടി വെച്ചു
നോക്കിയപ്പോൾ അതാ
ചിരട്ടകൾ , കുപ്പികൾ ,കോഴിമുട്ട തോടുകൾ
വെള്ളം നിറഞ്ഞു കവിഞ്ഞിരുന്നു
കുപ്പികൾ കഴുകി പരിസരം ആകെ വൃത്തിയാക്കി
കൈകളും കാലും വൃത്തിയായി കഴുകി
ഊണ് കഴിക്കാൻ വന്നിരുന്നു
പരിസരം വൃത്തിയായി അമ്മ പറഞ്ഞു
മരത്തൈകൾ കൂടി നട്ടു വെയ്ക്കാം
കുഴി കുത്തി മൂന്നാല് പ്ലാവും മാവും
പച്ചക്കറി വിത്തും നട്ടു വെച്ചു
അന്നേരം അതാ എന്നെ നോക്കി ആ
അസ്തമയ സൂര്യൻ ചിരിച്ചിടുന്നു
ഇന്നൊരു നല്ല ദിനമാക്കി തന്ന
നീ.... നാളെയും വൈകാതെ എത്തിടണേ....
നിവേദ്
III A ജി.എൽ.പി.എസ് പനവൂർ നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത