(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു തൈ
ഒരു തൈ
ഒരു തൈ ഞാൻ നിനക്കായി കാത്തു
അതിൽ നിന്നുണരുന്നു പുത്തൻ നാമ്പുകൾ
നാളെ നിൻ ശോഭക്കായി കാത്തുനിന്നു..
മലിനമാം ജലാശയങ്ങൾക്കും
മാലിന്യകൂമ്പാരത്തിനും നേരെ മാനവൻ
എയ്യുന്നൊരുസ്ത്രമായി മാറുമീ തൈ...
നാളെ നീ അവശേഷിപ്പില്ലാതെ ഭൂമിയിൽ നിന്നകന്നാലും
നിന്നിൽ നിന്നടർന്നലവിത്തുകൾ മുളയ്ക്കണം
സമയമില്ലാതോടുന്ന ജനത്തിനിടയിൽ
പ്രതീക്ഷതൻ നാമ്പുകൾ നീ വിരിയിക്കണം...
കാക്കണം ഭുമിയെ നമുക്കൊരു നല്ല നാളെതൻ
അവശേഷിപ്പിനായി..