ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/അക്ഷരവൃക്ഷം/കോവിഡ് 19

12:17, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

ലോകം മുഴുവൻ ഭീതിയിലാണ്ടിരിക്കുന്ന സമയം. 2019 ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന മഹാമാരി ഇന്ന് ലോകത്തിന്റെ സന്തുലനാവസ്ഥയെ തന്നെ തകിടം മറിച്ചിരിക്കുന്നു. ദിനംപ്രതി രോഗികളാകുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വർദ്ധിക്കുന്നു. രാഷ്ട്രതലവൻമാരും ഭരണാധികാരികളും പൊതുസമൂഹത്തിന്റെ സുരക്ഷിതത്വത്തിനു വേണ്ടി അക്ഷീണം യത്നിക്കുന്നു. ആരോഗ്യ പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും പൂർണ്ണ സമയവും അതീവ ജാഗ്രതയോടെ പ്രവർത്തിക്കുന്നു. ഈ അവസ്ഥയിൽ നമ്മുക്ക് ചെയ്യാൻ കഴിയുന്ന കുറെ പ്രതിരോധ മാർഗ്ഗങ്ങൾ ഉണ്ട്.
1.ഈ മഹാമാരിയെ ചെറുക്കാൻ സോപ്പ് ,സാനിറ്റൈസർ ,തുടങ്ങിയവ ഉപയോഗിച്ച് എപ്പോഴും കൈ കഴുകയും രണ്ടോ മൂന്നോ പ്രാവിശ്യം കുളിക്കുകയും ചെയ്യുക.
2.എല്ലാവരും മാസ്കും ധരിക്കുക.
3.പൊതുസ്ഥലങ്ങളിൽ ആളുകൾ തമ്മിൽ അകലം പാലിക്കുക.
4.കോവിഡ് -19 എന്ന മഹാമാരിയെ ചെറുക്കാൻ ഒറ്റക്കെട്ടായി നിൽക്കുക.
ഈ മഹാമാരിയിലൂടെ ശുചിത്വം എന്താണന്നും ശുചിത്വത്തിന്റെ മാഹാത്മ്യം എന്താണന്നും മനുഷ്യൻ പഠിക്കുവാൻ ശ്രമിക്കുകയാണ്. ഇപ്പോൾ ജാതിയില്ല,മതങ്ങളില്ല,രാഷ്ട്രീയങ്ങളില്ല,ആരാധനാലയങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം അടഞ്ഞു കിടക്കുകയാണ്. എല്ലാ മനുഷ്യരും വീട്ടിൽ തന്നെ കുടുംബാംഗങ്ങളൊപ്പം ചെലവഴിക്കുന്നു .ഇതുവഴി കുടുംബ ബന്ധങ്ങൾ കൂടുതൽ ദൃഢമാകുന്നു.

ഇപ്പോൾ വീട്ടിലിരിക്കുന്ന എല്ലാവർക്കും തന്നെ കുടുംബത്തിൽ കുട്ടികളുമൊപ്പം കളിക്കാനും അവരുടെ കഴിവുകൾ വികസിപ്പിക്കുവാനുമായുള്ള അവസരമാണിത് .ഈ മഹാമാരിയിലൂടെ പ്രകൃതിയും മനുഷ്യനും പരസ്പരപൂരങ്ങളായി വർദ്ധിക്കേണ്ടതിന്റെയും മനുഷ്യനിൽ സാമൂഹികശുചിത്വവും വ്യക്തിശുചിത്വവും പാലിക്കേണ്ടതിന്റെ ആവശ്യകതയും മനുഷ്യന്റെ അഹങ്കാരത്തിനുള്ള മറുപടിയും ഈ മഹാമാരി നമ്മെ പഠിപ്പിക്കുന്നു. നമ്മുക്കെല്ലാവർക്കും ഒന്നുചേർന്ന് ഒറ്റക്കെട്ടായി കോവിഡ്-19 എന്ന മഹാമാരിയെ തോൽപ്പിക്കാം.

കെൽവിൻ ജെ വിശാഖ്
8 B ഹോളീക്രോസ് എച്ച്.എസ്സ്.എസ്സ്.ചേർപ്പുങ്കൽ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം