ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ ശുചിത്വശീലങ്ങൾ
ശുചിത്വശീലങ്ങൾ
വ്യക്തി സ്വയമായി പാലിക്കേണ്ട നിരവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അതൊന്നും പാലിക്കാത്ത കൊണ്ടാണ് പലതരത്തിലുള്ള പകർച്ചവ്യാധികൾ ലോകമെമ്പാടും പരക്കുന്നത്. പൊതുസ്ഥല സന്ദർശനത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പ് കൊണ്ട് കഴുകേണ്ടതാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് നേരത്തേക്കെങ്കിലും കൈകൾ കഴുകാൻ ശ്രമിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തൂവാല കൊണ്ടോ മുഖം മറക്കുക. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും സ്വന്തം ആരോഗ്യം സംരക്ഷിക്കാനും ഓരോരുത്തരും മുൻകരുതലുകൾ എടുക്കേണ്ടതാണ്. വായ മൂക്ക് കണ്ണ് എന്നിവിടങ്ങളിൽ കഴിവതും സ്പർശിക്കാതെ ഇരിക്കുക .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |