ഗവ. എൽ.പി.എസ്. കുളപ്പട/അക്ഷരവൃക്ഷം/ അണ്ണാറക്കണ്ണനും പൂവാലൻ കിളിയും

11:18, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അണ്ണാറക്കണ്ണനും പൂവാലൻ കിളിയും

നീലിമലക്കാട്ടിലെ പുഴയുടെ തീരത്താണ് അണ്ണാറക്കണ്ണനും പൂവാലൻകിളിയും താമസിച്ചിരുന്നത്.ഒുദിവസം അണ്ണാറക്കണ്ണൻ നാട്ടിലേക്ക് പോയി.അപ്പോൾ ആളുകളെല്ലാം മാസ്ക് ധരിച്ചിരിക്കുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടു .അവൻ കാര്യം തിരക്കി.അപ്പോഴാണ് നാട്ടിൽ കൊറോണ എന്ന ഭീകരനെത്തിയ വിവരം അറിഞ്ഞത്.അവൻ വേഗം കാട്ടിലേക്ക് തിരിച്ചെത്തി.കൂട്ടുകാരെയെല്ലാം വിളിച്ചുവരുത്തി.എന്നിട്ട് അവൻ നാട്ടിലെ വിശേഷങ്ങൾ ഒന്നൊന്നായി പറയാൻതുടങ്ങി, നാട്ടിൽ കൊറോണ എന്ന ഭീകര വൈറസ് എത്തിയതും അതിനെ തുരത്താൻ വേണ്ടി ആളുകൾ മാസ്ക് ധരിക്കുന്നു,കൈകൾ സോപ്പുംവെള്ളവും ഉപയോഗിച്ച് കഴുകുന്നു,ഹാന്റ് വാഷ് ഉപയോഗിക്കുന്നു,സാമൂഹിക അകലം പാലിക്കുന്നു........ പൂവാലൻ ചോദിച്ചു ഈ വൈറസ് ഇങ്ങോട്ടെങ്ങാനും വരുമോ? അണ്ണാറക്കണ്ണൻ പറഞ്ഞു നമുക്ക് ഇപ്പോഴേ ഒത്തൊരുമിച്ച് ഈ കാര്യങ്ങളൊക്കെ ചെയ്യാം അവനെ ഇങ്ങോട്ടു കയറ്റാതിരിക്കാൻ ഈഒരു വഴിയേയുള്ളൂ. കൂട്ടുകാരെല്ലാം ഒന്നിച്ച് അത് ശരിവച്ചു. എല്ലാവരും ചേർന്ന് കൊറോണയ്ക്കെതിരായി പ്രവർത്തിക്കാൻ തുടങ്ങി.അതിൽ അവർ വിജയിക്കുകതന്നെ ചെയ്യും.



നന്ദന ഹരി
5A ഗവ. എൽ.പി.എസ്. കുളപ്പട
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ