ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/ പരിസ്ഥിതി
പരിസ്ഥിതി
മണ്ണ്, ജലം, വായു, സസ്യജാലങ്ങൾ, ജീവജാല ങ്ങൾ തുടങ്ങിയവ എല്ലാം ഉൾപ്പെടുന്നതാണ് പരിസ്ഥിതി. ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം. മണ്ണ് കല്ലുകളും പാറകളും പൊടിഞാണ് മണ്ണു ഉണ്ടാകുന്നത്. മണ്ണിൽ ധാരാളം സസ്യങ്ങളും ചെറു ജീവികളും വസിക്കുന്നുണ്ട്. മണ്ണുകൾ പല തരത്തിൽ ഉണ്ട്. മണൽ മണ്ണ്, കളി മണ്ണ്, എക്കൽ മണ്ണ്, ചെമ്മൺ, തുടങ്ങിയവയാണ് അവ.ഓരോ തരം മണ്ണിനും ഓരോ പ്രത്യേകതയും, സവിശേഷതയും ഉണ്ട്. അറിയുന്നതും അറിയാത്തതുമായ അനേകം ജീവികളുടെയും സസ്യങ്ങളുടെയും വാസസ്ഥലമായ ഈ മണ്ണിൽ ആണ് നമ്മളും ജീവിക്കുന്നതു.ജലം... ജലമില്ലാതെ നമ്മുക്ക് ജീവിക്കാൻ കഴിയുമോ..? ജലം ജീവാമൃതമാണ്.ഓരോ തുള്ളി ജലവും വിലപ്പെട്ടതാണ്.മാനത്തു നിന്നും മണ്ണിലെത്തുന്ന മഴയെ ആശ്രയിച്ചാണ് സസ്യങ്ങൾ, ജീവികൾ, മനുഷ്യർ തുടങ്ങി പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും കഴിയുന്നത്. കിണർ, കുളം, തോട്, പുഴ, കായൽ, തടാകം, എന്നിവയെല്ലാമാണ് ജലത്തിന്റെ ഉറവിടങ്ങൾ. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിനു ജലം അത്യാവശ്യമാണ്. ഓരോ തുള്ളി ജലവും വിലപ്പെട്ടതാണ്. ഒരു തുള്ളി പോലും പാഴാക്കരുതു. "പലതുള്ളി പെരുവെള്ളം "എന്ന ചൊല്ല് നാം മറക്കരുത്. വായു. എല്ലാ ജീവജാലങ്ങളുടെയും നില നിൽപ്പിനും വായു വളരെ അത്യാവശ്യമാണ്.നമ്മുക്ക് ശ്വസിക്കാൻ ആവശ്യമായ വായു കിട്ടുന്നതു സസ്യങ്ങളിൽ നിന്നുമാണ്. അന്തിരീക്ഷമലിനീകരണം ഉണ്ടാകാതെ സംരക്ഷികേണ്ടതു നാം ഓരോരുത്തരുടെയും കടമ യാണ്.
|