പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/എങ്ങു പോയി

10:26, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എങ്ങു പോയി


ചുണ്ടു വിടർത്തുന്ന പൂവിലെല്ലാം
വണ്ടിന് വീണ്ടും മധു നിറച്ചു
ദന്തങ്ങൾ പൊയ്‌കവിളൊട്ടിപ്പോയ
കുന്നിനു യൗവ്വനകാന്തി നൽകി.
മാടിനടന്നു കളിച്ചു മന്നിൻ
മാടി പുതുക്കും വെയിൽ നാളങ്ങൾ
പൊന്നിൻകാസവുകൾ നെയ്‌ത്തുകളും
മഞ്ഞുമൂക്കിലോണിഞ്ഞുനിന്നു
പച്ചിലകുമ്പിളിൽ പ്പൂവരുത്തി -
ട്ടു ത്രാടസന്ധ്യ തളർന്നു നിന്നു
അന്തിവെട്ടത്തോടൊത്തെത്തി ഞാനു
മന്നത്തെയോണം നുകർന്ന് നാട്ടിൽ
പോരിൽ പഴങ്കഥപാട്ടു പാടി
പെരാറലകൾ കളിക്കും നാട്ടിൽ,
കൈതമലർമ്മണം തേവി നിൽക്കും
തൈത്തെന്നൽ തൊഴനായി വാണനാട്ടിൽ
അൻപിൻ പൂപ്പുഞ്ചിരിപോറ്റിപ്പോരും
തുമ്പകൾ മാടിവിളിക്കും നാട്ടിൽ
പച്ചിലക്കാടിന് കടവു താണ്ടി -
പൈങ്കിളിപ്പാട്ടും വിതയ്ക്കും നാട്ടിൽ
കാവിൽ നാടകളിലാണ്ട്‌തോറും
വെള്ളപ്പൂരങ്ങൾ നിറയ്ക്കും നാട്ടിൽ

 

മുബഷിറ സി
9 U പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത