ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/നീനുവും പൂപ്പിയും

08:49, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


നീനുവും പൂപ്പിയും

ഒരിടത്ത് ഒരു പാവം പെൺകുട്ടിയായ നീനുവും ,നായ പൂപ്പിയും താമസിച്ചിരുന്നു. ഒരു ചെറിയ കുടിലിലായിരുന്നു നീനു താമസിച്ചിരുന്നത് അവളുടെ നായ പൂപ്പിയാണെങ്കിൽ അടുത്തുള്ള കൂട്ടിലും. നീനുവിന് അവളുടെ നായ വളരെ പ്രിയപ്പെട്ട തായിരുന്നു. പൂപ്പി ക്ക് നീനു എന്ന് വച്ചാൽ ജീവനായിരുന്നു. ഒരിക്കൽ അവളുടെ വീട്ടിൽ വിശിപ്പ് സഹിക്കാതെ എത്തിപ്പെട്ടവനാണ് പൂപ്പി .നീനു വിൻ്റെ അച്ഛനും അമ്മയ്ക്കും പൂപ്പിയെ ഇഷ്ടമായിരുന്നു. എല്ലാവരോടും പൂപ്പി സ്നേഹത്തോടെ ആയിരുന്നു പെരുമാറിയത് .ഒരു പുഴയുടെ തീരത്താണു അവർ തമസിച്ചിരുന്നത് അതുകൊണ്ട് കുറച്ച് കൃഷിയൊക്കെ ചെയ്യുമായിരുന്നു. പച്ചമുളകും, ചേമ്പും, ഒക്കെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. വിളവെടുപ്പ് സമയമായാൽ അച്ഛനും അമ്മയും അവരുടെ ചെറിയ തൊടിയിലേക്ക് ഇറങ്ങി ഇതെല്ലാം വലിക്കും.നീനുവും പൂപ്പിയും ഇതിനെല്ലാം തുണയായിട്ടുണ്ടാവും. അവർ രണ്ട് പേരും വൈകുന്നേരമായാൽ പുഴയിൽ ഇറങ്ങി നീന്തി കളിക്കും. ഈ പൂപ്പി വളരെ ധൈര്യശാലി കൂടിയാണ് ഒരു ദിവസം അവരുടെ വീട്ടിൽ കയറിയ പാമ്പിനെ പൂപ്പി കഴുത്തിന് പിടച്ച് വെളിയിലെറിഞ്ഞു.നീനുവിൻ്റെ അച്ഛൻ ഒരു മീൻപിടുത്തക്കാരനായിരുന്നു. അവളുടെ അചഛൻ്റെ കയ്യിൽ രണ്ട് തോണി ഉണ്ട്.ഒരു തോണി അച്ഛൻ മീൻ പിടിക്കാനായിരുന്നു ഉപയോഗിച്ചിരുന്നത്. മറ്റൊന്ന് അവളുടെ അപ്പൂപ്പനൊപ്പം അച്ഛൻ നിർമ്മിച്ചതാണെത്രെ. ഇടയ്ക്കിടെ നീനുവും പൂപ്പിയും തോണി നിർത്തിയിട്ട ചായിപ്പിൻ്റെ അടുത്ത് പോയി ഇങ്ങനെ പറയും ."പൂപ്പി എൻ്റ അച്ഛൻ പറഞ്ഞത് ഈ തോണി അപ്പൂപ്പനൊപ്പം നിർമ്മിച്ചതാണ് എന്നാണ്. ഈ തോണി ഇതിലും വലുതാക്കി ഉണ്ടാക്കുന്നതിനു മുൻപ് തന്നെ അപ്പൂപ്പൻ മരിച്ചു പോയി. അതു കൊണ്ട് അച്ഛൻ തോണിയുടെ പണി ഈ വലുപ്പത്തിൽ കുറച്ചത്. അങ്ങനെ ദിവസ്സങ്ങൾ കടന്നു പോയി ഒരു ദിവസ്സം നീനു വിൻ്റെ ഗ്രാമത്തിൽ കൊട്ടി ചൊരിയുന്ന മഴ പെയ്തു .ആ മഴ നിൽക്കാതെ രണ്ട് ദിവസം പെയ്തു.അങ്ങനെ അവരുടെ വീടിനടുത്തുള്ള പുഴ കവിഞ്ഞു എന്നാൽ വീട് വരെ ഒന്നും എത്തിയില്ല .അതുകൊണ്ട് അവർ ആശ്വസിച്ചു.അങ്ങനെ മൂന്നാം ദിവസം ഉച്ചയായപ്പോഴേക്കും വീട്ടിൽ നിന്ന് അഞ്ച് അടി നടന്നാൽ വെള്ളം എന്ന അസ്ഥയിലേക്ക് കാര്യം എത്തി. അവരുടെ വീടിനടുത്തുള്ളവർ എപ്പോഴോ പോയി കഴിഞ്ഞിരുന്നു. അവരുടെ കൃഷിയെല്ലാം വെള്ളം കൊണ്ടുപോയി കഴിഞ്ഞിരുന്നു. അച്ഛനും അമ്മയും സാധനങ്ങളെല്ലാം കുറച്ചകലെയുള്ള വഞ്ചി വച്ചിരിക്കുന്ന ചായിപ്പിലേക്ക് മാറ്റി. എന്നിട്ട് അവർ മഴ തോരുന്നതുവരെയും ചായപ്പിൽ ഇരിന്നു. വീടിൻ്റെ ഉമ്മറം വരെയും വെള്ളം കെട്ടി നിന്നു. ഏകദേശം കാൽമുട്ട് വരെയും വെള്ളം എത്തി. പണ്ട് അപ്പുപ്പൻ ആ ചായിപ്പിലായിരുന്നു താമസിച്ചിരുന്നത്. ഞങ്ങളുടെ കൂടെ വീട്ടിൽ വരാൻ പറഞ്ഞാൽ കേൾക്കില്ല. അതു കൊണ്ട് രണ്ട് ദിവസം വെള്ളം ഇറങ്ങുന്നതു വരെയും ഞങ്ങൾ അവിടെ കഴിച്ച് കൂട്ടി. മഴ തോർന്നിരിക്കുന്നു. വെള്ളവും പോയി ഞങ്ങൾ വീട്ടിലെത്തി എല്ലാം വൃത്തിയാക്കാൻ തുടങ്ങി. രാത്രിയായി ഇതാ മഴ വീണ്ടും വന്നിരിക്കുന്നു. വീണ്ടും പുഴ കവിഞ്ഞു. അത് പെട്ടന്നായിരുന്നു.പുറത്ത് നല്ല കാറ്റ് ഉണ്ടായിരുന്നു. വാതിൽ തുറക്കാൻ കഴിഞ്ഞില്ല. കുറച്ച് നേരം കഴിഞ്ഞപ്പോൾ വാതിൽ കടന്ന് വെള്ളം ചെറുതായി വീടിനകത്തേക്ക് ഒഴുകുന്നു. ഞങ്ങൾ ചായിപ്പിൽ നിന്നും സാധനങ്ങൾ അധികം കൊണ്ടു വന്നിരുന്നില്ല. അതു കൊണ്ട് അമ്മക്ക് ആശ്വാസമായി. കുറെ നേരം കഴിഞ്ഞപ്പോൾ വെളിയിൽ നിന്നു പൂപ്പിയുടെ നിലവിളി കേട്ടു .അച്ഛൻ വാതിൽ എങ്ങിനെയെല്ലാമോ തുറന്ന് നോക്കിയപ്പോഴേക്കും പൂപ്പിയെ പുഴ കൊണ്ട് പോയിരുന്നു. അപ്പോൾ വെള്ളം വീട്ടിലേക്ക് അടിച്ച് കയറാൻ തുടങ്ങി. അച്ഛൻ നീനു വിനെയും എടുത്ത് കൊണ്ട് ചായിപ്പിലേക്ക് ഓടാൻ തുടങ്ങി. അമ്മ പിന്നാലെയും പൂപ്പി പോയതിൻ്റെ സങ്കടം നീനു വിന് സഹിക്കാനായില്ല. നീനുവിൻ്റെ അമ്മ അവളെ സമാധാനിപ്പിക്കുവാൻ തുടങ്ങി. എന്നാലും ഒന്നും നടന്നില്ല. രാവിലെ എല്ലാവരും വീട്ടിലെത്തി വീടു മുഴുവൻ കേടുവന്നു.പുതിതായി പണിയണം അതുവരെ ചായിപ്പിൽ തന്നെ കഴിയണം ,ഉടൻ പണിത് തീർക്കണം കാരണം ചായിപ്പിൽ നിന്ന് വെള്ളം ഒറ്റിത്തുടങ്ങി. നീനു ദിവസം മുഴുവനും പൂപ്പിയുടെ വരവും കാത്തിരിക്കുകയാണ് പതിവ്. ദിവസ്സങ്ങൾ കഴിഞ്ഞു നീനു പൂപ്പിയുടെ സാധനങ്ങൾ നോക്കാൻ തുടങ്ങി. അങ്ങനെ ഇരിക്കെ നീനു വിൻ്റെ വീട്ടിൽ പുതിയ അതിഥി എത്തി ഒരു പൂച്ച അവൾ പൂപ്പി ക്കുള്ള സ്നേഹം മുഴുവനും പൂച്ചക്കു കൊടുത്തു .അങ്ങനെ അവൾ ആ പൂച്ചയ്ക്കൊപ്പം കളിക്കാൻ തുടങ്ങി......


ദിയ സന്ദീപ്
6 B ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത