ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും പകരുന്ന രോഗവും

23:20, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയും പകരുന്ന രോഗവും

ഈ ഉപന്യാസത്തിൽ ആദ്യം പരിഗണിക്കുന്നത് പരിസ്ഥിതി എന്താണെന്നാണ്.
എല്ലാ വിധത്തിലുമുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. ജൈവഘടനയുടെ ഉന്നതസ്ഥാനത്താണ് മനുഷ്യൻ. പരസ്പര ആശ്രയത്തിലൂടെയാണ് ജീവിവർഗ്ഗവും സസ്യവർഗവും പുലരുന്നത്. ഇതൊരു ജൈവികഘടനയാണ്. ഈ പ്രപഞ്ചത്തിൽ ഒറ്റപ്പെട്ട് ഒന്നിനും നിലനിൽക്കാനാവില്ല. ഒരു സസ്യത്തിന്റെ നിലനിൽപ്പിന് മറ്റു സസ്യങ്ങളും ജീവികളും ആവശ്യമാണ്. മനുഷ്യൻ കേവലം ഒരു ജീവിയാണ്. വിശേഷബുദ്ധിയുള്ള ഒരു ജീവി. മനുഷ്യനും മറ്റും പ്രകൃതിയെ ആശ്രയിച്ചാണ് കഴിയുന്നത്. പ്രകൃതിയിലെ ചൂടും തണുപ്പും കാറ്റും എക്കാലത്തേയും പോലെ മനുഷ്യനും മറ്റ് ജീവജാലങ്ങളും സ്വീകരിക്കുന്നു.
പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമല്ലാത്ത മാറ്റം ജീവിതത്തെ ദുരിതപൂർണ്ണമക്കുന്നു. ഭൂമിയുടെ നിലനിൽപ്പിനുതന്നെ ഇതു ഭീഷണിയാവുന്നു. ഇവിടെയാണ് നാം പരിസ്ഥിതിയുടെ സൂഷ്മവശങ്ങളിലേക്കു കടന്നു നോക്കുന്നത്.
രോഗം മൂലമാണ് പ്രകൃതിയുടെ ഗുണങ്ങൾ നമുക്ക് നഷ്ടമാകുന്നത്. 2020 – ൽ കൊറോണ വൈറസ് ലോകമാകെ വ്യാപിച്ച് ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ടുചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേയ്ക്ക് പടർന്ന് പിടിക്കുകയാണ്. ഇതിനകം നിരവധിപേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. എന്നിരുന്നാലു‍ം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ പ്രളവും നിപ്പയും മറികടന്നപോലെ കോവിഡ്-19 നെയും തരണം ചെയ്യുകയാണ്. ഈ പ്രതിസന്ധിഘട്ടവും തരണം ചെയ്യുന്നതിൽ കേരളം മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും മുന്നിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുഭവസമ്പത്തും, സർക്കാരിലുള്ള പൊതുജനവിശ്വാസവും പ്രത്യേകം അംഗീകരിക്കേണ്ടതാണ്. ഇതിനായി ജനങ്ങളെ സേവിക്കുന്ന ശ്രീമതി ശൈലജ ടീച്ചർക്കും നന്ദി പ്രകാശിപ്പിക്കുന്നു. നേഴ്സുമാർക്കും ഡോക്ട‍ർമാർക്കും ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്കും മറ്റു സന്നദ്ധപ്രവർത്തകർക്കും എന്റെ കുപ്പുകൈ.

അശ്വനി കെ.എ
9 ബി ഒ.എൽ.എൽ. എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം