ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്/അക്ഷരവൃക്ഷം/വൈറസിന് മടിത്തട്ടിൽ

22:58, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസിന് മടിത്തട്ടിൽ

മനുഷ്യനെ കാർന്നു തിന്നുന്ന മനുഷ്യനെ പോലെ ഇന്ന് ഭയക്കേണ്ട ഒരു കൂട്ടം ആളുകൾ ഇന്ന് നമുക്കിടയിൽ ഉണ്ട്. അതിനെ നാം ഇന്ന് എന്തിനെന്നില്ലാതെ ഭയക്കുന്നു. അവർ കടന്നുവരാനുള്ള ഏക കാരണം നമ്മൾ തന്നെയാണ്. നമ്മുടെ ചൈതന്യത്തെ തകർക്കാൻ വേണ്ടിയാണ് അവർ നമുക്കിടയിലേക്ക് കടന്നുവന്നത്. ഇവയുടെ ഉൽക്കടം വളരെ വേഗത്തിലാണ്. നമ്മൾ ഇത്ര നിരുപദ്രവികൾ ആയിട്ട് എന്തിന് അവർ നമ്മോട് ഈ ഉപദ്രവം ചെയ്യുന്നത്. നമ്മുടെ ജീവിതം എന്തിനാണവർ വൈകൃതം ആക്കിയത്. നാടകീയ ജീവിതമാണ് അവർ നമുക്ക് മുന്നിൽ അഴിഞ്ഞാടുന്നത്. സന്തതസഹചാരിയെ പോലെയാണ് അവർ നമുക്കിടയിലേക്ക് കടന്നുവന്നത്. നമുക്ക് മുന്നിലെ സമാഗമത്തെ ഇല്ലാതാക്കുന്നു. നരഹത്യ അവരുടെ ജീവിതശൈലിയാണ്. എന്തിനാണിത്? സഹിക്കാൻ കഴിയാത്ത അവസ്ഥ! ഇന്നത്തെ ആശുപത്രികളിൽനിന്ന് സുഖമില്ലാത്ത കാഴ്ചകളാണ് കാണുന്നത്. നിറംമങ്ങിയ ചുമരുകളും ഫിനോയിൽ ഇന്റെ ഗന്ധവും പരമാവധി ഒഴിവാക്കാൻ ആയിരിക്കും നമ്മുടെ ശ്രമം. ഭയം വേണ്ട ജാഗ്രത മതിയെന്ന് ആവർത്തിക്കുമ്പോഴും എവിടെയൊക്കെയോ നമ്മുടെ ഉള്ളിൽ ഭയം തളം കെട്ടി നിൽക്കുന്നുണ്ട്. നമ്മുടെ കനവ തന്നെ അവർ നശിപ്പിച്ചു.
ഭയം വേണ്ട ജാഗ്രത മതി

റിഫാന നസ്റിൻ. പി
6 ബി ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്,മലപ്പുറം,താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ