ചിരിക്കുന്നു പാരിടം കുളിരണിയുന്നു കൺനിറയെ പാറി നടക്കുന്നിതാ ചുറ്റിലും ഭയമേതുമില്ലാതെ പറവകൾ വെട്ടാനോങ്ങുന്ന മഴുവിനെ നോക്കി ഭയന്നൊരാ തണൽമരക്കാമ്പ് ഭയന്നോടിയകന്ന മാനവനെ - നോക്കിയന്തിച്ചു നിന്നു. അന്ന് മലിനമായ് മലീമസമായ് തട്ടി തടഞ്ഞൊഴുക്കിയിരുന്നൊരാറുകൾ താനറിയാതെ തെളിനീരൂറി വരുന്നതു ക- ണ്ടാനന്ദ പുളകിതയായി പ്രാണവായുവും തെളിഞ്ഞു കുടിനീരും തിളങ്ങി ശ ക ട ശബ്ദങ്ങളെല്ലാമൊതുങ്ങി പഞ്ചഭൂതങ്ങളൊക്കെയും ചോദിച്ചു? ആരിവൻ??? ആരിവൻ??? ഇത്രമേൽ കരുത്തൻ മാനവരാശിയെ കിടുകിടാ വിറപ്പിപ്പോൻ ആരാണാ ശക്തിമാൻ ഇത്തിരി ക്കുഞ്ഞൻ കൊറോണയോ?