പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധ മാർഗ്ഗത്തിലൂടെ .... കണ്ണി പൊട്ടിക്കാം ദുരന്തത്തിനലയടികളിൽ നിന്നു മുക്തി നേടാം ഒഴിവാക്കിടാം സ്നേഹസന്ദർശനം നമ്മുക്കൊഴിവാക്കിടാം ഹസ്തദാനം . അൽപകാലം നാം അകന്നിരുന്നാലും അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസ രൂപേണ കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ടുകൊൾക . നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ഒരു ജനതയെത്തന്നെയല്ലേ ....? ആരോഗ്യ രക്ഷയ്ക്കു നൽകുന്ന നിർദേശം പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം . ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം ഈ ലോകം നമ്മുക്കു വെണ്ടി .....