വന്നേ വന്നേ അവധിക്കാലം സന്തോഷത്തിൻ നാളുകളായി വിളിക്കാതെത്തി ചൈനയിൽ നിന്നും കൊറോണയെന്ന മഹാമാരി യാത്രയുമില്ല കളികളുമില്ല വീട്ടിൽ തന്നെ ഇരിപ്പാണേ! അച്ഛനുമമ്മയുമെന്നോടൊപ്പം അവധിക്കാലം ചിലവാക്കി. കൊതിയൂറും നൽ വിഭാവങ്ങളൊക്കെ തീൻ മേശയിന്മേൽ ഇടം നേടി ടെലിവിഷൻ എന്നൊരു ചങ്ങാതി എന്നുടെയുറ്റ സുഹൃത്തായി സോപ്പും, മാസ്ക്കും, സാനിറ്റിസറും, നമ്മുടെ വീട്ടിലെ വമ്പന്മാർ നല്ലൊരു പുലരിയെ സ്വപ്നം കാണാൻ പൊരുതീടാം നമുക്കൊന്നാകെ.💐
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത