ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സമ്പൂർണ്ണ സാക്ഷരതതൻ കൊമ്പത്തിരിക്കിലും തെല്ലുമറപ്പില്ലാതെ എറിയുന്നു മാലിന്യമെമ്പാടും രാവിൻമറവിൽ നാറുന്ന അഴുക്കിൻ ഭാണ്ഡങ്ങൾ കൊണ്ടുതള്ളുന്നു റോഡിൻ വശങ്ങളിൽ സംസ്‍കാരസമ്പന്നർ കുറ്റബോധം ലവലേശമില്ലാതെ മാറ്റുക മാനവനവനവന്റെ മാലിന്യസംസ്കരണം സ്വന്തം കടമയാണെന്നറിഞ്ഞാകട്ടെ കേരളനാടിന്റെ മക്കൾ തൻ പെരുമാറ്റം മാറട്ടെ മാറട്ടെ കേരളം മാറട്ടെ മാതൃകയാവട്ടെ മാലോകർക്കെല്ലാർക്കും
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത