മഹാമാരി

കോറോനാവിരിടീയ എന്ന കുടുംബത്തിൽപ്പെടുന്ന വൈറസുകളെ പൊതുവായി വിളിക്കുന്ന പേരാണ് കൊറോണ. കോവിഡ് 19 എന്ന പേരിലാണ് ഈ വൈറസ് അറിയപ്പെട്ടത്.
കോവിഡ് -19 ലെ CO കൊറോണ എന്നും VI വൈറസ് എന്നും D ഡിസീസ് എന്നും19 2019 എന്നും സൂചിപ്പിക്കുന്നു. 120 നാനോ മീറ്ററാണ് ഒരു കൊറോണ വൈറസ് ഇന്റെ വ്യാസം. ഒരു മീറ്റർ 100കോടി ഭാഗങ്ങൾ ആക്കിയാൽ അതിൽ ഒരു ഭാഗത്തിന്റെ നീളമാണ് ഒരു നാനോ മീറ്റർ.


2019 അവസാനം ചൈനയിലെ വുഹാൻ പ്രവിശ്യയിൽ പുതിയതരം കൊറോണാ വൈറസിനെ ഗവേഷകർ തിരിച്ചറിഞ്ഞു. കടുത്ത ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന രോഗിയിൽ ആണ് ഇതാദ്യമായി തിരിച്ചറിഞ്ഞത്. കോവിഡ് 19 എന്ന പേരിലാണ് ഈ വൈറസ് അറിയപ്പെട്ടത്.

ഇത് വളരെ പെട്ടെന്ന് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. ചൈനയ്ക്കു പുറമെ ഇറ്റലിയിലും ഇറാനിലും ഈ വൈറസ് ബാധയേറ്റ നിരവധി പേർ മരണമടഞ്ഞു.

കൊറോണ വൈറസ് മൃഗങ്ങളിലും മനുഷ്യരിലും പക്ഷികളിലും രോഗങ്ങൾ ഉണ്ടാകും. കടുത്ത ചുമ, ശ്വാസതടസ്സം, പനി എന്നിവയൊക്കെയാണ് പ്രാഥമിക ലക്ഷണങ്ങൾ.
ഇതുവരെ കോവിഡ് 19ന് ഫലപ്രദമായ ഒരു പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനായുള്ള ശ്രമത്തിലാണ് ലോകത്തിലെ പല മരുന്ന് ഗവേഷണ സ്ഥാപനങ്ങളും. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തുടങ്ങിയ മിക്ക രോഗികളെയും മരണത്തിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.
കൊറോണയെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചു.

നക്ഷത്ര
9.G ജി.എച്ച്.എസ്.എസ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം