ഏച്ചൂർ വെസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/നന്മയുടെ വില
നന്മയുടെ വില
ഉണ്ണിക്കുട്ടൻ പതിവുപോലെ നേരത്തേ ഉണർന്നു.അവൻ മുറ്റത്തേക്കിറങ്ങി അതാ !കിളിച്ചുണ്ടൻ മാവിന്റെ ചില്ലയിൽ പതിവുപോലെ രാപ്പാടി അവനേ കാത്തിരിക്കുകയാണ്. അവൻ രാപ്പാടിയുടെ അടുത്തേക്ക് ചെന്നു.അവൻ ചോദിച്ചു :നീ ഇന്ന് ചമഞ്ഞൊരുങ്ങിയാണല്ലോ എത്തിയത്.മറുപടി പറയാൻ വിടാതെ അമ്മയുടെ വിളി .അവൻ അമ്മയുടെ അടുത്തെത്തി.അവന് ഇന്ന് സ്കൂളിലേക്ക് പോകണം.അയൽവക്കകാരിയായ അമ്മുവിന്റെ കൂടെയാണവൻ സ്കൂളിൽ പോകാറുള്ളത്.ആദ്യത്തെ ക്ലാസ് വേണുഗോപാലൻ മാഷുടെ മലയാളം ആണ്.അവനു നാരായണൻ മാഷുടെ ഗണിതമാണിഷ്ടം.സ്കൂൾ വിട്ട് പോകുമ്പോൾ രേണുകയും,അരുണും കൂടെ അമ്മുവും ഉണ്ടാകും . വീടെത്തുമ്പോഴേക്കും 'അമ്മ മുറ്റമടിച്ചുവാരി എനിക്ക് ചായവയ്‌ക്കും. ഒരു ദിവസം വൈകിട്ട് 'അമ്മ അച്ഛനോട് പറയുന്നത് ഉണ്ണിക്കുട്ടൻ കേൾക്കാൻ ഇടയായി .അത് രേണുകയുടെ അമ്മയ്ക്ക് തീരെ വയ്യാ എന്നായിരുന്നു . അവൻ അപ്പോഴാണ് അമ്മുമ്മയും അമ്മാവനും തന്ന കൊച്ചു കൊച്ചു ചില്ലറകൾ ഇട്ടുവച്ചിരുന്ന കുടുക്കയെപ്പറ്റി അവൻ ഓർത്തത്.അവൻ വേഗം അകത്തേക്ക് ഓടി . കുടുക്ക പൊട്ടിച്ച് കിട്ടിയ പണം രേണുകയെ ഏൽപിച്ചു.ഉണ്ണിയുടെ മൃദുവാർന്ന മനസ്സിനെ എല്ലാവരും അഭിനന്ദിച്ചു..
|