(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വർണ്ണങ്ങൾ
തുമ്പച്ചെടിയുടെ തുമ്പിൽ നിറയെ
തുമ്പപ്പൂവിൻ വെള്ള നിറം
ചന്തമുള്ളൊരു റോസാപ്പൂവിന്
ഇമ്പമുള്ളൊരു റോസ് നിറം
കാറ്റത്താടും കോളാമ്പിക്ക്
കാണാൻ ചേലാ മഞ്ഞനിറം
പൂങ്കുലയാട്ടിച്ചിരിക്കും
തെച്ചിപ്പൂവിന് ചുവപ്പു നിറം
പൂന്തേൻ നുകരാനെത്തും
വണ്ടിന് കാർമേഘത്തിൻ കറുപ്പു നിറം