ഗവ.എൽ.പി.എസ് .പെരുമ്പളം/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നു പിടിച്ച കോവിഡ് കൊറോണ വൈറസ് മൂന്നു മാസത്തിനകം ലോകത്തിലെ എൺപത് രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. കോവിഡ് കൊറോണ എന്ന വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്തത് ചൈന ഇറ്റലി, അമേരിക്ക, ഇറാൻ എന്നീരാജ്യങ്ങളിലാണ് . ഇന്ത്യയിൽ കോവിഡ് 19 ആദ്യമായ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. ചൈനയിൽ നിന്ന് എത്തിയ വിദ്യാർഥിയിലാണ് രോഗം കണ്ടെത്തിയത്. ഇതിനു വേണ്ടി ശക്തമായ നടപടികളാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ചത്.അന്താരാഷ്ട്ര തലത്തിലുള്ള രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ജനുവരിയിൽ തന്നെ ആഗോളതലത്തിൽ ആരോഗ്യ അടിയന്തിരാവസ്ഥയും ജാഗ്രതയും പ്രഖ്യാപിച്ചിരുന്നു
|