പി വി യു പി എസ്സ് പുതുമംഗലം/അക്ഷരവൃക്ഷം/കുട്ടുകാരൻ

15:10, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടുകാരൻ

 കൂടുകൂട്ടാനായെന്റെ കൂടുതേടി-
യണഞ്ഞൊരു കുഞ്ഞാറ്റക്കിളി ....
കാറ്റിനോടു കഥ മെനഞ്ഞും;
കടലിനോടു കഥ പറഞ്ഞും
കാടായ കാടെല്ലാം മേടായമേടെല്ലാം
കണ്ണാരം പൊത്തിക്കളിച്ചു....
മഞ്ഞു പൊഴിയും വസന്തത്തിൽ
വിരിയുമായിരം പൂവാടികൾ;
പനിനീർ ദളം പോലെ മൃദുവായ ചുണ്ടുകൾ,
കിനാവുകൾ ചേക്കേറിയ ഹൃദയാകാശത്തിൽ പ്രതീക്ഷയാം -
നിലാവെളിച്ചത്തിൽ.
നീ കാട്ടിയ വഴിയേ ഞാനെന്റെ
ജീവിതത്തോണി തുഴയുന്നു
 

അൽജാദ് ബഷീർ
VI പി വി യു പി എസ്സ് പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത