എത്ര മനോഹരമെൻ ഭൂമി
കളകളം ഒഴുകുന്ന പുഴകളും
കിലുകിലാ ചിലയ്ക്കുന്ന കിളികളും
എന്നെ നോക്കി പുഞ്ചിരിതൂകി
കാറ്റിൽ ഇളകിയാടുന്ന മലക്കുകളും
എൻ ജീവിതം സുന്ദരമാകും ഭൂമി
എത്ര സുന്ദരിയാണെന്ന് ഭൂമി
ഞങ്ങൾക്കു മുഴുവൻ താങ്ങായി തണലായി
ആശ്രയമായി ജീവനും ജീവിതവുമേകിയ ഭൂമി
ഇനി വരും മക്കൾക്കു വേണമികരുതൽ
എൻ ജീവനും ജീവിതവും നീയല്ലോ
എത്ര മനോഹരമാണെന്ന് ഭൂമി
നീന കാണുമ്പോൾ എൻ മനം
നിറയുന്നു കണ്ണ് കുളിരുന്നു
ഇനി വരും തലമുറയ്ക്കും വേണമി കരുതൽ.