ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/പുഴ ഒഴുകട്ടെ

പുഴ ഒഴുകട്ടെ

പുഴകളെല്ലാം വറ്റിവരണ്ടുപോയ്
തീരത്തെ മണലും
എങ്ങോ പോയ്
മീനുകൾ പോലും
വിഷമയമായി
പുഴയോരത്തെ മരങ്ങൾ
കരിഞ്ഞു പോയ്
പണ്ട് ഈ പുഴ
സുന്ദരമായിരുന്നെന്ന്
ഞാനറിയുന്നു
കഥയിലും പാട്ടിലും
നിറഞ്ഞു നിന്നൊരീ പുഴ
പഴയ പുഴയെ തിരിച്ചെടുക്കാൻ
ഒന്നിച്ചു നിൽക്കാം നമുക്ക്
പുഴയെ സംരക്ഷിച്ച്
നാടിനെ കാക്കാം..

ആയുഷ്
3 A ജി.എം.യു.പി.സ്കൂൾ ബി.പി അങ്ങാടി
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത