English Login HELP
പരിസരം വൃത്തിയാക്കൂ കൊതുകിനെ തുരത്തിടൂ ചിരട്ട,മുട്ടത്തോട്, കുപ്പി കമഴ്ത്തിവെയ്ക്കൂ കൂട്ടരേ ഭക്ഷണാവശിഷ്ടങ്ങൾ പുറത്തിടല്ലേ കൂട്ടരേ എലികൾ തിന്ന് പെരുകിടും എലിപ്പനിയും വന്നിടും ഭക്ഷണങ്ങൾമൂടിവെയ്ക്കൂ ഈച്ച കേറിടാതെ കാക്കാം കിണർ പരിസരങ്ങളും വൃത്തിയാക്കി വെക്കണം ടൈഫോയ്ഡ്, കോളറ, മഞ്ഞപ്പിത്തം അകറ്റിടാം ദിവസവും കുളിച്ചിടാം വൃത്തിയായി കഴിഞ്ഞിടാം ലക്ഷങ്ങളെ കൊന്നൊടുക്കും വൈറസിനെ തുരത്തിടാം വീട്ടിൽ വരും പറവകൾക്ക് ദാഹനീരൊരുക്കിടാം കുഞ്ഞു തൈകൾ നട്ടിടാം ശുദ്ധവായു ശ്വസിച്ചിടാം ഈ ഭൂമി എന്റെ ഭൂമി നശിച്ചിടാതെ കാത്തിടാം ഒത്തുച്ചേർന്ന് ഒരുമയോടെ കൈകൾ കോർത്ത് നീങ്ങിടാം
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത