ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/അക്ഷരവൃക്ഷം/നാളേക്കുവേണ്ടി

നാളേക്കുവേണ്ടി

എത്രയോ ജന്മങ്ങൾ ഈ ദൈവ ഭൂമിയിൽ
പോരാടി മണ്ണോടടിഞ്ഞു
കോടാനുകോടികൾ ഈ ജന്മ നാടിന്റെ
മുക്തിക്കു വേണ്ടി പിടഞ്ഞുവീണു
എത്രയോ ദുഃഖങ്ങൾ ദുരിതങ്ങൾ നമ്മളെ വേരോടറുക്കുവാൻ കാത്തിരുന്നു
മെയ്യിൻ കരുത്തും തുടിപ്പും നിറച്ചു നാം
പോരാടി വന്നതാണിവിടം വരെ
ആകെ വലച്ചൊരാ പ്രളയകാലത്തെയും
കൈകോർത്തു നീന്തി കടന്നവർ നാം
ഏതേത് കാലത്തും ആശങ്കയില്ലാതെ
കൈകോർത്തു മുന്നേറി വന്നവർ നാം
കഷ്ടതകൾക്കൊടുവിലാണെങ്കിലും എന്നെന്നും വിജയമാണീ മണ്ണിൻ ചരിത്രം
തീർന്നില്ല പ്രതികാരമെന്നപോൽ വീണ്ടും
ഏതോ പിശാചിന്റെ ദുരിതകാലം
കണ്ണിനുപോലും കാണാൻ കഴിയാത്ത ഏതോ
വിഷാണു ഈ മണ്ണിനെ തൊട്ടു മലിനമാക്കി
എല്ലാടവും വിഷം വിതച്ചവൻ
കാലന്റെ കയറുമായ് കാത്തിരിപ്പായ്
ഈ ചരിത്രത്തിന്റെ പതനത്തിനായ്
കാറ്റിൽ കലർന്നവൻ അട്ടഹസിച്ചു
ഒടുവിൽ തളർത്തിയും ജീവനെടുത്തും
ദുർബലരാക്കി കളഞ്ഞു നമ്മെ
പതറില്ല നാം ഇത് ചരിത്രഭൂമി
പോരാടി കൊടികുത്തി വന്ന ഭൂമി
തോൽക്കാൻ കഴിയില്ല
നിമിഷങ്ങൾ കളയാനുമാവില്ല
ഒരുമിച്ചു കൈ കോർത്തു മുന്നേറിയെത്തണം
ഈ വിഷക്കാറ്റിനെ ബലി നൽകി
ശുദ്ധി ചെയ്യണം ഈ ജന്മ ഭൂമിയെ
പുതിയ ചിറകിൽ പറന്നുയരാൻ പുഴുക്കളായ് മാറി നാം വീടിനുള്ളിൽ
ഒടുവിലാ വിളയാട്ടവും പാഴായി
നിലച്ചവന്റെ ഒച്ചയും അട്ടഹാസങ്ങളും
ശൂന്യമായൊരീ തെരുവീഥികളിൽ
പ്രാണൻ വെടിഞ്ഞവൻ പിടഞ്ഞു വീണു
നാളേക്ക് വേണ്ടിയൊരീ യുദ്ധവും തീർന്നു ചരിത്രത്തിൽ പിന്നെയും വിജയം
ആർജ്ജിച്ചു ഊർജവും കരുത്തും സിരകളിൽ
പാലിച്ചു എത്രയെത്ര നിയന്ത്രണങ്ങൾ
നാളത്തെയാ പൊൻപുലരിക്കായി ആവേശമോടെ നാം കാത്തിരിപ്പൂ
നാളെ നാം ചിറകു വിടർത്തിക്കൊണ്ടീ ജന്മഭൂമിയിൽ പാറിക്കളിക്കും
എത്രയോ ജന്മങ്ങൾ ഈ ദൈവ ഭൂമിയിൽ
പോരാടി മണ്ണായി മാറേണ്ടവർ നാം..


 

അഭിരാമി എ ജെ
+2 സയൻസ് ഗവൺമെൻറ്, എച്ച്.എസ്. തട്ടത്തുമല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത