ഇലകൾ കൊഴിഞ്ഞൊരാ കൊമ്പിൽ തനിച്ചിരു - ന്നാ കൊച്ചു കിളിയൊന്നു തേങ്ങിപ്പോയി . വെയിലിന്റെ ചൂടിനാൽ തളർന്നു പോയാക്കിളി - ഒരു തുള്ളി ജലത്തിനായ് തേടിടുന്നു . കളകളം പാടിയ അരുവികൾ മെലിഞ്ഞുപോയി കാലം തെറ്റിയ വേനലിൽ പൂക്കളും കരിഞ്ഞുപോയ് കൊടുംചൂട് താങ്ങാതെ ഇലകളുമെങ്ങോ കൊഴിഞ്ഞുപോയി . ആരോചെയ്തൊരാ കുറ്റത്തിൽ വന്നൊരാ കാട്ടുതീയെല്ലാം തകർത്തെറിഞ്ഞു ഉറ്റവർ നഷ്ട്ടമായാക്കിളി പിന്നെയും ദുഃഖം സഹിക്കാതെ തേങ്ങിടുന്നു .
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത