(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
മറഞ്ഞിരുന്ന് കരങ്ങളിൽ സ്പർശിക്കും...
വൈറസാം മഹാമാരി
ആർക്കുമാർക്കും
താങ്ങായി മാറാതെ
സ്വയം ഒഴിഞ്ഞു പോവേണ്ടി
വന്നൊരു ദുർവിധിയിലൂടെ
കടന്നു പോകുമൊരു
നിമിഷത്തെ
നേർക്കുനേർ കാണുന്നു നാം ...
കരങ്ങൾ കഴുകിയും
അകലം പാലിച്ചും
നമുക്കൊന്നായ്
തുരത്തിടാം...
ഈ വിപത്തിനെതിരായ്
കൈകൾ കോർത്തു
ഒരേ സ്വരത്തിൽ
നമുക്കൊന്നായ് പാടാം
കൊറോണയെന്ന
മഹാമാരിയുടെ
ചങ്ങല പൊട്ടിച്ചെറിയാം
നമുക്കൊന്നായ്
ജാതിമതങ്ങൾക്കതീതമായ്
മനുഷ്യൻ എന്ന നാമത്തെ
നെഞ്ചോട് ചേർത്തുനിർത്താ -
മീ വേളയിൽ
സ്നേഹം നമുക്കു
നിലനിർത്തിടാ-
മീ മണ്ണിൽ കാലമെത്രയും...
സാദിയ കെ
5 എ ജി.യു.പി.എസ്. ഭീമനാട് മണ്ണാർക്കാട് ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത