(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
എൻ പള്ളിക്കൂട വാതിലടഞ്ഞപ്പോൾ
തുള്ളിച്ചാടിയെൻ മനം..
മൂല്യനിര്ണയമൊന്നുമില്ലാതെ തന്നെ
ഉയർന്ന തലത്തിലെത്തീടുമെന്ന
പ്രതീക്ഷയെന്റെ സന്തോഷത്തിന്നാക്കം കൂട്ടി..
വരും കൊല്ലങ്ങളിൽ എല്ലാമെനിക്കീ
ഭാഗ്യസമുണ്ടായെങ്കിലെന്നു ഞാനാശിച്ചു..
എന്നാഗ്രഹമെന്നമ്മയറിഞ്ഞപ്പോൾ
അറിഞ്ഞു ഞാനാ ഭീകരനെപ്പറ്റി..
ലോകത്തെ മൊത്തം വിറപ്പിച്ച ഭീകരൻ
അടച്ചതെൻ പള്ളിക്കൂടമല്ല..
ലോകജനതയെ മുൾമുനയിലാക്കിയ
ഭീകരനെപ്പറ്റി ഞാനും ചികഞ്ഞറിഞ്ഞു..
ഇന്നോളം കാണാത്ത മാരക വൈറസാൽ
പരിഭ്രമിച്ചു ഈ ലോക ജനത
ഓരോ ദിനങ്ങൾ
കൊഴിയുംതോറുമെന്നുള്ളിലെ
ഭീതി ആളിപ്പടർന്നൂ..
ലോകത്തെ
മൊത്തം വിഴുങ്ങാൻ കഴിവുള്ള
രാക്ഷസ വൈറസാ ഭീകരൻ തന്നെ..
സഹ്വ . എ
5 B ജി.യു.പി.എസ്. ഭീമനാട് മണ്ണാർക്കാട് ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത