ജി.എം.ബി.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ശുചിത്വ പരിപാലനം നാളെയുടെ നന്മയ്ക്കായി

12:49, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42006 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <big>ശുചിത്വ പരിപാലനം നാളെയുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ പരിപാലനം നാളെയുടെ നന്മയ്ക്കായി

വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. മാലിന്യകൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതുസ്ഥലങ്ങളും ഗ്രാമ -നഗര വൃത്യാസമില്ലാതെ നമ്മളെ നോക്കി പല്ലിളിക്കുന്നു.മാലിന്യങ്ങൾ എന്ത് ചെയ്യണമെന്ന് അറിയാതെ അധികൃതർ നട്ടം തിരിയുന്നു.മാലിന്യത്തിന്റെ പേരിൽ സംസ്ഥാനത്ത പലയിടത്തും സംഘർഷങ്ങൾ ഉടലെടുക്കുന്നു എന്നിട്ടും പ്രശ്നം പ്രശ്നമായി തന്നെ തീരുന്നു.ശുചിത്വം വേണമെന്ന് എല്ലാവർക്കും അറിയാം എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു.ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയ്ക്കു കിട്ടുന്ന പ്രതിഫലമാണെന്നു നാം തിരിച്ചറിയുന്നില്ല. മഹാമാരിയായി ലോകത്തിലാകമാനം പടർന്നുപിടിച്ച കോവിഡ് 19നെ ചെറുക്കാൻ ഫലപ്രദമായ മാർഗം ശുചിത്വമാണ്.ശുചിത്വപരിപാലനം സുന്ദര കേരളത്തിനും ഭാരതത്തിനും അനിവാര്യമാണ്.
വ്യക്തിശുചിത്വം, ഗൃഹശുചിത്വം,പരിസരശുചിത്വം, എന്നിവയാണ് ആരോഗ്യശുചിത്വത്തിന്റെ മൂന്നു ഘടകങ്ങൾ.ശുചിത്വപാലനത്തിലെ പോരായ്മകളാണ് 90ശതമാനം രോഗങ്ങൾക്കും കാരണം.വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട് അവയാണ് വ്യക്തിശുചിത്വം.അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും, ജീവിതശൈലീരോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും.കൂടെകൂടെ കൈകൾ നന്നായി കഴുകുക.കൈകൾ നന്നായി കഴുകുന്നതിലൂടെ കോവിടിൽനിന്നു ഈ ലോകത്തെ നമ്മുക്ക് രക്ഷിക്കാം,പൊതുസ്ഥലസമ്പർക്കത്തിനുശേഷം നിർബന്ധമായും കൈകൾ നന്നായി സോപ്പിട്ടു 20സെക്കന്റോളം നേരത്തേക്ക് കഴുകേണ്ടതാണ്.കൊറോണ,എച്ച്.ഐ. വി,കോളറ,ഹെർപ്പസ് മുതലായ വൈറസുകളെയും ബാക്ടീരിയകളെയും എളുപ്പത്തിൽ കഴുകിക്കളയാം,ചുമയ്ക്കുമ്പോഴും,തുമ്മുമ്പോഴും തൂവാലകൊണ്ടോ മാസ്ക്ഉപയോഗിച്ചോ മുഖം നിർബന്ധമായും മറക്കുക.പകർച്ചബാധിതരുമായി നിശ്ചിത അകലം പാലിക്കുക (1മീറ്റർ). ആൾകൂട്ടം ഒഴിവാക്കുക.വ്യക്തിശുചിത്വത്തിന് ദൈനംദിനം ജീവിതത്തിൽ വളരെയധികം പ്രാധാന്യം നല്കുന്നവരാണ് കേരളീയർ.ആരോഗ്യരക്ഷാപ്രവർത്തകർ നൽകിയ നിർദ്ദേശങ്ങൾ യഥാവിധി പാലിച്ചതുകൊണ്ടതാണ് കോവിഡ് എന്ന മഹാമാരിയുടെ രോഗവ്യാപനസാധ്യത കേരളത്തിൽ കുറക്കുവാൻ സാധിച്ചത്.കേരളത്തിലെ മാലിന്യപ്രശ്നത്തിന്റെ വസ്തുനിഷ്ഠ കാരണങ്ങൾ കണ്ടെത്തി കുറവുകൾ പരിഹരിച്ചു ബന്ധപ്പെട്ട എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണത്തോടും ജനപങ്കാളിത്തത്തോടും കൂടി ബ്രിഹത്തായ ഒരു ശുചിത്വപരിപാടിയാണ് ഇനി നടപ്പിലാക്കേണ്ടത്.ഇതിനു കൈകോർത്തിറങ്ങാൻ ഇനിയെങ്കിലും എല്ലാവരും തയ്യാറായില്ലെങ്കിൽ നേരിടേണ്ടിവരുക പരിഹാരമില്ലാത്ത മഹാമാരി തന്നെയാകും. ശുചിത്വഭാരതം സുന്ദര ഭാരതം.

Adil muhammed
8 A ഗവണ്മെന്റ് മോഡൽ ബോയ്സ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം