കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം
കൊറോണയെ പ്രധിരോധിക്കാം
ഈ പുതുവർഷാരംഭം മുതൽ ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ഇതുവരെയായി ഏകദേശം ഒരു ലക്ഷത്തി എൺപതിനയിരത്തിലധികം പേരുടെ ജീവൻ കവർന്നെടുത്തുകൊണ്ട് മുന്നോട്ടു പോകുന്ന കാഴ്ചയാണ് നാം കാണുന്നത്. വിവിധ രാജ്യങ്ങളിൽ ദിവസേന ആയിരങ്ങൾ മരണത്തിനിരയാകുമ്പോൾ നാം ഇവിടെ കേരളത്തിലും ഇന്ത്യയിലും കൊറോണയെ ധീരമായി ഒറ്റക്കെട്ടായി നേരിടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുക. നമ്മൾ ഗവൺമെന്റിന്റെ നിർദേശങ്ങൾ അനുസരിച്ച് നിന്നാൽ നമുക്ക് വളരെ പെട്ടെന്ന് തന്നെ ഇതിനെ പൊരുതി തോല്പിക്കാൻ കഴിയും. കൊറോണ വൈറസിന്റെ പ്രകടമായ ലക്ഷണങ്ങളാണ് ശ്വാസതടസ്സം, തൊണ്ടയിൽ അസ്വസ്ഥത, വരണ്ട ചുമ, കഠിനമായ പനി മുതലായ അസ്വസ്ഥത നിങ്ങൾക്ക് ഉണ്ടെങ്കിൽ ഉടനെ തന്നെ ഒരു ഡോക്ടറെ കാണേണ്ടതാണ്. കൊറോണ ബാധിച്ച ഒരാളുമായി അടുത്തുനിന്നു സംസാരിക്കുമ്പോൾ, നിങ്ങളുടെ സമീപത്തുള്ള ആരെങ്കിലും ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ, അസുഖ ബാധിതരെ സ്പർശിക്കുമ്പോൾ, വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തിയ അസുഖ ബാധിതർ, മറ്റു സംസ്ഥാനത്തിൽ നിന്നും വന്ന അസുഖ ലക്ഷണമുള്ളവർ നിങ്ങളുമായി സമ്പർക്കമുണ്ടായാൽ, അവർക്കാർക്കെങ്കിലും കൊറോണ വൈറസ് ബാധയുണ്ടെങ്കിൽ തീർച്ചയായും നിങ്ങളും അതിന് ഇരയകുന്നതാണ്. അതുകൊണ്ട് ഇത്തരം ആളുകളുമായി സാമുഹിക അകലം പാലിക്കുന്നതാണ് സുരക്ഷിതം. അറുപതു വയസ്സ് കഴിഞ്ഞവർ, ചെറിയ കുട്ടികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം, കാരണം അവർക്ക് രോഗപ്രധിരോധശേഷി കുറഞ്ഞതിനാൽ എളുപ്പം രോഗത്തിന് കീഴ്പെടാൻ സാധ്യതയുണ്ട്. നമുക്ക് കൊറോണ ബാധ എല്കാതിരിക്കാൻ നാം പുറത്തുള്ള ആളുകളുമായി പരമാവധി സാമൂഹിക അകലം പാലിക്കുകയും കൈകൾ ഹാൻഡ് വാഷ് സോപ്പ്, സാനിട്ടൈസർ എന്നിവ ഉപയോഗിച്ച് 20 സെക്കൻറിൽ കൂടുതൽ സമയം എടുത്തു വൃത്തിയാക്കുക, നമ്മുടെ മുഖം, കണ്ണ്, മൂക്ക് എന്നിവടങ്ങളിൽസ്പർശിക്കുന്നത് ഒഴിവാക്കുക, മാസ്ക് ഉപയോഗിക്കുക, ഉപയോഗിച്ച മാസ്ക് ചവറ്റുകൊട്ടയിൽ ഇടുക, ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ മുഖം തൂവാല കൊണ്ടോ ടിഷ്യു പേപ്പർ കൊണ്ടോ മറച്ചു പിടിക്കുക, ഉപയോഗിച്ച ടിഷ്യു പേപ്പർ വലിച്ചെറിയാതെ ചവറ്റുകുട്ടയിൽ നിക്ഷേപിക്കുക. ഒഴിവാക്കാനാവാത്ത സന്ദർഭങ്ങളിൽ മാത്രം വീടിനു പുറത്തു പോകാവൂ. മറ്റുള്ളവരെ സ്പര്ശിക്കാതിരിക്കുക, ഹസ്തദാനം ഒഴിവാക്കി നമസ്തേയിലൂടെ അഭിവാദ്യം നൽകുക. കൃത്യമായ ഇടവേളകളിൽ ശുദ്ധജലം കുടിക്കുക. സർക്കാർ നിർദേശങ്ങൾ പാലിക്കുക ആരോഗ്യത്തോടെ ഇരിക്കുക –സുരക്ഷിതമായി ഇരിക്കുക
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |