എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/അക്ഷരവൃക്ഷം/കുതിപ്പ്

11:50, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nnnmupschethallur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുതിപ്പ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുതിപ്പ്

 
പാട്ടല്ല കഥയല്ല പതിരല്ല ജീവിത-
പാതയിൽ നാം കണ്ട സത്യം കൊറോണ
കൊല്ലണമീയണു കീടത്തിനെ
സർവ്വവിശ്വ വിനാശകാരിയെ
ഭയമല്ല വേണം നമുക്കതി ജാഗ്രത
അതിനുള്ള പാഠമെല്ലാം പഠിച്ചിടാം
കൈകൾ കഴുകി തുടക്കണം
തൂവാല വേണം മുഖം മറക്കാൻ
സമദൂരത്തു ചേരാം നമുക്കിനി
കൂട്ടമായിടാതെ കൂട്ടുകൂടിടാം
നാടുകാകാക്കാൻ വീട്ടിലിരുന്നിടാം
ആതുരസേവനക്കാർക്കും സേനകൾക്കും
മനം നിറഞ്ഞ് ചൊല്ലിടാം നന്ദി
അഭിനന്ദന ചെണ്ടു നൽകാം
പ്രാർത്ഥനാ പുഷ്പങ്ങൾ ആയിരമേകാം
നയിച്ചവർക്ക് പിന്നിലായി
പദമൂന്നി നീങ്ങാം ശക്തിയേകാം