ഹാ!ഭൂമിയേ നിനക്കാശ്വാസകരമാകും യാമങ്ങളല്ലോ കടന്നുപോകുന്നത് ദീർഘമായൊരു നിശ്വാസം നീറ്റൽകൂടാതെ നീ നൽകും ദിനങ്ങളല്ലോയിത് പച്ചയാംജിവൻ തുടിപ്പുകൾക്കു ശുദ്ധമാം ശ്വാസം ലഭിയ്‍ക്കും നാളല്ലോയിത് കലുഷിതമാംലോകത്തിൻ കരച്ചിലുകൾ ഉയരുമ്പുൾ കനിയേണമെന്നമ്മയാംഭൂമിയോട് കനിവോടെ പ്രാർത്ഥിയ്‍ക്കൂ മാനവരേ