ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ നേരിടാം കൊറോണയെ
നേരിടാം കൊറോണയെ
മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയവയിൽ രോഗകാരിയാകുന്ന ഒരു തരം വൈറസുകളാണ് കോവിഡ് 19. സാധാരണ പക്ഷിമൃഗാദികളിൽ കാണപ്പെടുന്ന ഈ വൈറസുകളാണ് കൊറോണ എന്ന മഹാമാരിക്ക് കാരണം. സമ്പർക്കത്തിലുടെയാണ് മനുഷ്യരിൽ ഈ രോഗം പടരുന്നത്. സാധാരണ ജലദോഷം മുതൽ നുമോണിയവരെ ഈ വൈറസ് മനുഷ്യന് ഉണ്ടാകുന്നു. മുഖ്യമായും ശ്വാസകോശത്തെയാണ് ബാധിക്കുക. രോഗ പ്രതിരോധശേഷി കുറഞ്ഞ വ്യക്തികൾക്ക് ഈ രോഗം പിടിപെട്ടാൽ മരണം വരെ സംഭവിക്കുന്നു. ചൈനയിലെ വുഹാനിൽ കണ്ടെത്തിയ ഈ രോഗം ഇന്ന് ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്നു. ദിവസേന ഈ രോഗം നിരവധി മനുഷ്യരെ കൊന്നൊടുക്കുന്ന കാഴ്ചയാണ് കാണുന്നത്.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |