ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/രചനയുടെ പേര്
കോഴിയും പരുന്തും
ഒരിടത്ത് കോഴിയും പരുന്തും താമസിച്ചിരുന്നു.അവർ നല്ല സുഹൃത്തുക്കളായിരുന്നു.പതിവു പോലെ അവർ തീറ്റതേട അലഞ്ഞു.അപ്പോൾ പരുന്തിന് ഒരു സൂചികിട്ടി.അത് അവൾ കോഴിയെ ഏൽപിച്ചു.കോഴി അതിന്റെ കുഞ്ഞുങ്ങൾക്ക് കളിക്കാൻ കൊടുത്തു.അവരുടെ കയ്യിൽ നിന്നും സൂചി കളിയ്ക്കിടയിൽ നഷ്ടപ്പെട്ടു. ഒരു ദിവസം പരുന്ത് സൂചി തിരികെ കൊടുക്കാൻ ആവശ്യപ്പെട്ടു.ഇത് കേട്ടതും പരുന്ത് ദേഷ്യപ്പെട്ടു. നിന്റെ കുട്ടികളെ എവിടെ കണ്ടാലും ഞാൻ വെറുതെ വിടില്ല .പരുന്ത് അന്നു മുതൽ കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാൻ തുടങ്ങി.
|