എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ ഉന്മാദം

ഉന്മാദം

വഴി നീളെ വിടർന്നു നിൽക്കുന്നു കണികൊന്നപ്പൂക്കൾ
കത്തുന്ന വെയിലിൽ മിന്നിത്തിളങ്ങിടുന്നു
പൂക്കൾ തൻ കാന്തിയെന്നിലൊരായിരം
പൂക്കാലമെന്നിൽ വിരിയിച്ചു
മഞ്ഞ വിരിച്ച കാടും നാടും വിട്ടു
തടാകത്തിൽ ഭയചകിതരായി പിടക്കുന്ന -
കണ്ണുമായ് നീന്തി തുടിക്കുന്നു ചെറുമീനുകൾ
കൊറോണ തൻ ഭീതിയിൽ പ്രകൃതിയും നിശ്ചലമായി .
ഉന്മാദ നിർത്തമാടേണ്ട പ്രകൃതിയിലങ്ങോളമിങ്ങോളം കരിനിഴൽ
എങ്കിലും നിറഞ്ഞിടുന്നു നന്മതൻ കൈത്താങ്ങലുമായി
ആതുരസേവകരും നിയമപാലകരും .
 

ജ്യോത്സ്ന
9.B എം.ജി.എം.എച്ച്.എസ്. പൂഴനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത