വഴി നീളെ വിടർന്നു നിൽക്കുന്നു കണികൊന്നപ്പൂക്കൾ കത്തുന്ന വെയിലിൽ മിന്നിത്തിളങ്ങിടുന്നു പൂക്കൾ തൻ കാന്തിയെന്നിലൊരായിരം പൂക്കാലമെന്നിൽ വിരിയിച്ചു മഞ്ഞ വിരിച്ച കാടും നാടും വിട്ടു തടാകത്തിൽ ഭയചകിതരായി പിടക്കുന്ന - കണ്ണുമായ് നീന്തി തുടിക്കുന്നു ചെറുമീനുകൾ കൊറോണ തൻ ഭീതിയിൽ പ്രകൃതിയും നിശ്ചലമായി . ഉന്മാദ നിർത്തമാടേണ്ട പ്രകൃതിയിലങ്ങോളമിങ്ങോളം കരിനിഴൽ എങ്കിലും നിറഞ്ഞിടുന്നു നന്മതൻ കൈത്താങ്ങലുമായി ആതുരസേവകരും നിയമപാലകരും .