സെന്റ്.ഫിലോമിനാസ് എച്ച്.എസ്. കൂനമ്മാവ്/അക്ഷരവൃക്ഷം/മനുഷ്യ മാലാഖമാർ

09:51, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുഷ്യ മാലാഖമാർ

ലോകമേ നിനക്ക് അബദ്ധം.
ഇതു നിന്റെ അവസാനമോ? അതോ
തുടക്കമോ?
ഇത്തിരി കുഞ്ഞനാം വ്യാധി കൊറോണ ,
ലോകമേ നിന്നെ മൊത്തമായങ്ങനെ വിഴുങ്ങിയല്ലോ?
ജാതിയുമില്ല മതവുമില്ല
രാഷ്ട്രീയങ്ങളോ തീരെയില്ല
'ലോകമേ തറവാട്' ആയിരുന്ന നീ ഇന്ന്
വെറും ശ്മശാനമായി തീരുമെന്നോ?
മനുഷ്യാ, ഇനിയുമോർമിക്കു നീ
വെറും മണ്ണാണ്.
എന്നാൽ,
കാണപ്പെടും സോദരനെ താങ്ങും, തലോടും
മർത്യൻ മാലാഖയായി മാറിടുന്നു
ഉറ്റവരില്ല, ഉടയവരില്ല ,
വീടില്ല, ആരെയും നോക്കാതെ സ്വജീവൻ
അർപ്പിക്കും രോഗി ശുശ്രൂഷകരാം മനുഷ്യരെ,
നിങ്ങളാണ് ഭൂമിയിലെ
മാലാഖമാർ ............
നിങ്ങൾക്ക് മുന്നിൽ കൂപ്പുന്നു കൈകൾ ......
നിങ്ങൾക്ക് ഏകുന്നു
മനസിൽനിന്നുതിരും നമോവാകം

റോസ് സിസിലിയ
8 സി സെന്റ. ഫിലോമിനാസ് എച്ച് എസ് എസ്, കൂനമ്മാവ്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത