സെന്റ് പീറ്റേഴ്‌സ് എൽ പി സ്ക്കൂൾ മാലിപ്പുറം/അക്ഷരവൃക്ഷം/നിസ്സഹായത

09:49, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിസ്സഹായത

ചൈന തൻ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട
കൊറോണയെന്ന മഹാമാരിയേ
നിൻ ആഗമനം ദൈവഹിതമോ അതോ
നരരുടെ ദൃഷ്ടിയിൽ വിരിഞ്ഞോരു ജൈവായുധമോ
ലോകമെങ്ങും നിൻ തേർവാഴ്ച ചെയ്യുമ്പോൾ
നിസ്സഹായരാവുന്നു മനുജരും രാഷ്ട്രപ്രമുഖരും
ചിറകറ്റ ഈയാമ്പാറ്റപോൽ കൺമുന്നിൽ
പിടഞ്ഞുതീരുന്നിതാ മാനവജന്മങ്ങൾ
നിൻ കരാളഹസ്തത്തിൽ ഞെരി-
ഞ്ഞമരുന്നിതാ മാനവസോദരർ
നിന്നെ പിടിച്ചൊന്നു കെട്ടുവാനായിട്ട്
പോരാടീടുന്നു മാനവരൊന്നായി
നിൻമുമ്പിൽ നിസ്സഹായരല്ലോയിന്ന്
ആധുനികശാസ്ത്രവും മാനവലോകവും
എന്നാലുമൊരുനാൾ തെളിയും പ്രതീക്ഷതൻ
തിരിനാളം എന്നുള്ള വിശ്വാസത്തിൽ
കാത്തിരിക്കുന്നു ഞാൻ ഉൾപ്പെടെയുള്ള
മാനുഷ്യജന്മങ്ങളാർദ്രമായി

അന്ന അനീറ്റ
3A സെൻറ് പീറ്റേഴ്‌സ് എൽ .പി എസ് .മാലിപ്പുറം
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത