പ്രപഞ്ചത്തിലെ അനേക ജ്യോതിർഗോളങ്ങളിൽ
നിന്ന് ഭൂമിയിലെ വ്യത്യസ്തനാക്കുന്നത് അതിലുള്ള ജീവന്റെ
തുടിപ്പാണ്. പ്രാണവായുവായ ഒാക്സിജനും ഹരിതസസ്യങ്ങളും
കോടിക്കണക്കിന് ജീവജാലങ്ങളും നമുക്കു് മാത്രം അവകാശപ്പെട്ടത്.
ദശലക്ഷകണക്കണക്കിന് വർഷങ്ങൾ നീണ്ട പരിനാമത്തിലൂടെയാണ്
നാം ഇന്ന് കാണുന്ന ജെെവവെെവിധ്യം ഇവിടെ രൂപം കൊണ്ടത്.
പരിണാമത്തിന്റെ അവസന കണിയായ മനുഷ്യൻ ഇന്ന് കാൽവെക്കാത്ത
മേഖലകളോ കണ്ടെത്താത്ത രഹസ്യങ്ങളോ വളരേ അപൂർവ്വം. ശാസ്ത്രത്തിന്റെ
വളർച്ചയിൽ ജീവശാസ്ത്രത്തിന്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.
ജീവികളുടെ അടിസ്ഥാന നിർമാണ ഘടകമായ കോശത്തെ
കണ്ടത്തിയതു മുതൽ നാം പരീക്ഷണങ്ങളുടെ പാതയിലായിരുന്നു. കോശത്തിന്റെ കേന്ദ്രഭാഗമായ മർമ്മവും അതിലുള്ള ജനിതക വസ്തുക്കളുമാണ്
ഒരു ജീവിയുടെ തനതു സ്വഭാവത്തിനും കാരണം. ജീവജാലങ്ങളുടെ വളർച്ചയും
വികാസവും തീരുമാനിക്കിന്നത് അതിന്റെ ജനിതക വസ്തുവിൽ അടങ്ങിയിട്ടുള്ള നിർദ്ദേശങ്ങളാണ്. ഡി.എൻ.എയെ അവശ്യമായ സ്ഥലത്ത് വച്ച് മുറിക്കുകയും
അഭിലാഷണീയമായ ക്രോമസോമുകള്ളിൽ കൂട്ടിച്ചേർക്കുകയും ചെയ്യുന്ന സാങ്കതിക
വിദ്യ വികസിപ്പിച്ചത് ദാനിയേൽ നാഥൻസ്, ഹാമിൽട്ടൺ സ്മിത്ത് എന്നീ ശാസ്ത്രജ്ഞർ ചേർന്നാണ്. 1978-ലെ വെെദ്യശാസ്ത്ര നോബൽ സമ്മാനം ഈ മുന്നേറ്റത്തിനായിരുന്നു. 1986-മിന്നാമിനുങ്ങിന്റെ ജീൻ സന്നിവേശിപ്പിച്ച് തിളങ്ങുന്ന പുകയില സൃഷ്ടിച്ച് ഗവേഷകർ അമ്പരപ്പിച്ചു.
ജീവികളിൽ ജനിതക പരീഷ്കരണം വരുത്തി പുതിയ ഉപയോഗങ്ങൾക്ക് അവയെ സജ്ജമാക്കുന്ന പ്രക്രിയയാണ് ജനിതകസങ്കേതിക വിദ്യ അഥവാ ജനിതക എഞ്ചിനീയറിംഗ്. എൻഡോന്യൂക്ലിയസ്, റെസ്ട്രിഷൻ എൻഡോ ന്യൂക്ലിയസ്, ലിഗേസ് എന്നീ രാസാഗികൾ ഉപയോഗിച്ച് അഭിലാഷനിയമായ ഗുണങ്ങളുള്ള ജീനിനെ കൃത്യമായി ഒരു വെക്ടർ ജീവിയിലെ ഡി.എൻ.എയോട് കൂട്ടിച്ചേർക്കുന്നു. പുതിയ ജീൻ സന്നിവേശിപ്പിച്ച ജീവിക്ക് സ്വാഭവികമായും ആ ജീനിന്റെ ഗുണങ്ങൾ കെെവരികയും ചെയ്യുന്നു. ഇതാണ് ഈ സ്ങ്കേദിക വിദ്യയുടെ
അടിസ്ഥാനത്വം.
ജനിതകഎഞ്ചറിംഗ് ഇന്ന് ഏറെ ചർച്ചചെയ്യപ്പെടുന്നത് വിവിധ മേഖലകളിൽ ഈ വിദ്യയുടെ സ്വാധീനത്തെക്കുറിച്ചാണ്. കൃഷി, മൃഗപരിപാലനം,
വെെദ്യശാസ്ത്രം തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ വിപ്ലവകരമായ മാറ്റാങ്ങളാണ്
ജനിത കസാങ്കേതിക വിദ്യ വരുത്താൻ പോകുന്നത്. പാർശ്വഫലങ്ങളില്ലത്ത പുതിയമരുന്നുകൾ സൂക്ഷ്മജീവികളെയും സസ്യങ്ങളെയും ഉപയോഗിച്ച് നിർമ്മിക്കുകയും, ജീവകം എ. പ്രദാനം ചെയ്യുന്ന സുവർണ്ണ നെല്ല് ഗവേഷകർ വികസിപ്പിച്ചതും ഇതിലൂടെയാണ്. ഭ്രൂണവിത്തുകോശങ്ങളും ക്രിത്രിമ അവയവങ്ങളുടെയും നിർമാണം, പ്രമേഹം, അൽഷിമേഴ്സ് തുടങ്ങിയ രോഗങ്ങൾക്ക് ശാശ്വത പരിഹാരം ഇതെല്ലാം ഇന്ന് യാഥാർത്ഥ്വമായിരിക്കുന്നു. വിളകളും, മൃഗങ്ങളിലും ഈ വിദ്യ ഉപയോഗിച്ച് മനുഷ്യരാശിക്കുവിശ്വമായ മരുന്നുകളും, ഹോർമോണുകളും ഇന്ന് ശാസ്ത്രലോകം വികസിപ്പിച്ചെടുക്കുന്നു.
നല്ല വശങ്ങൾ ഏറെ ഉണ്ടങ്കിലും ഈ വിദ്യ ഉപയോഗിച്ച് വികസിപ്പിച്ച വിളകൾ മനുഷ്യരിലും പരിസ്ഥിതിയിലും ഉണ്ടാക്കാൻ സാധ്യതയുള്ള ദൂഷ്യഫലങ്ങൾ പൂർണമായി പഠനവിധേയമാക്കിയട്ടില്ല. മൊസാന്റോ കമ്പനി
വികസിപ്പിച്ചെടുത്ത ബി.റ്റി. കോട്ടണും ബി.റ്റി. വഴുതനയും ഇതിനുദാഹരണമാണ്.
എന്ത് തന്നയായാലും ഡി.എൻ.എ. ടെസ്റ്റും, ജനിതകരോഗങ്ങൾക്കുള്ള ജീൻ ചികിൽസയും ജനിതക എഞ്ചിനീയറിംഗിന്റെ സംഭാവനകളാണ്.
ഏറ്റവും കൂടുതൽ വികസിച്ച മസ്തിഷ്ക്കവും വിവേചന ബുദ്ധിയുമുള്ള മനുഷ്യൻ കണ്ടുപിടിക്കുന്ന ഓരോ നൂതന സാങ്കേതിക വിദ്യകളും മനുഷ്യനന്മയ്ക്കായ് മാത്രമാകട്ടെ. ശാസ്ത്രവും മനുഷ്യനും ഒരുമിച്ച് കെെകോർത്ത് ഒരു നവയുഗം പുലരട്ടെ.