(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തടവറ
കാലത്തെണീറ്റ് പത്രമതാ നോക്കും നേരം
ലോകമെങ്ങും പടർന്നിരിക്കുന്നു മഹാമാരി
ലോകം ചുരുങ്ങും വീടതിൽ
ആഹാ ! എങ്ങും പോവേണ്ട
ആഹ്ലാദം ഉണർന്നു എൻ മനതാരിൽ
ദിനങ്ങൾ കൊഴിഞ്ഞിടവേ
മതിയായി ഈ ജയിൽ വാസം
തേങ്ങി എൻ കുഞ്ഞിളം മനം
മോഹം ഉദിച്ചു ശലഭമായി പറന്നീടാൻ
സ്തുതിച്ചീടുന്നു എൻ മാതാവിനെ
വീടെന്ന തടവറയിൽ അല്ലോ താമസം